കോൺ.പ്രവർത്തക സമിതി: നോമിനേഷൻ തീരുമാനം ഏകകണ്ഠമെന്ന് പാർട്ടി

Saturday 25 February 2023 12:08 AM IST

റായ്പൂർ: പുതിയ പാർട്ടി പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പിന് പകരം നോമിനേഷൻ മതിയെന്ന് സ്റ്റിയറിംഗ് കമ്മിറ്റി രണ്ടര മണിക്കൂർ ചർച്ച ചെയ്ത് ഏകകണ്ഠമായാണ് തീരുമാനിച്ചതെന്ന് പാർട്ടി വക്താവും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ ജയ്‌റാം രമേശ് പറഞ്ഞു.

തുറന്ന ചർച്ച നടന്നു. രാജ്യത്തെ രാഷ്ട്രീയ സാഹചര്യം, വെല്ലുവിളികൾ, മുഖ്യപ്രതിപക്ഷ പാർട്ടിയെന്ന ഉത്തരവാദിത്വം തുടങ്ങിയവ കണക്കിലെടുത്തു. ദളിത്, ഒ.ബി.സി, ന്യൂനപക്ഷ, യുവ, വനിതാ പ്രാതിനിദ്ധ്യത്തിനും നാമനിർദ്ദേശ രീതിയാണ് ഫലപ്രദമെന്ന് സ്റ്റിയറിംഗ് കമ്മിറ്റി വിലയിരുത്തി. ഇന്നും നാളെയുമായി പ്ളീനറി സമ്മേളനത്തിൽ ഭരണഘടനയിലെ 32 ചട്ടങ്ങളിലും 16 നിയമങ്ങളിലും സബ്ജക്ട് കമ്മിറ്റി നൽകിയ ഭേദഗതി നിർദ്ദേശങ്ങൾ ചർച്ച ചെയ്‌ത് അംഗീകരിക്കും.

ഇന്ന് രാവിലെ 10.30ന് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയുടെ പ്രസംഗത്തോടെ പ്ളീനറി സമ്മേളനത്തിന് തുടക്കമാകും. സോണിയാ ഗാന്ധിയും ഇന്ന് സംസാരിക്കും. രാഹുലിന്റെ പ്രസംഗം നാളെയാണ്. ഇന്നലെ സബ്ജക്ട് കമ്മിറ്റി തയ്യാറാക്കിയ രാഷ്‌ട്രീയ, ധനകാര്യ, അന്താരാഷ്‌ട്ര പ്രമേയങ്ങളും ഇന്ന് ചർച്ച ചെയ്യും.

ആരോഗ്യകാരണങ്ങളാൽ സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളായ എ.കെ.ആന്റണി, ഉമ്മൻചാണ്ടി, മുൻ കെ.പി.സി.സി അദ്ധ്യക്ഷൻ വി.എം. സുധീരൻ എന്നിവരും കെ.പി.സി.സിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് മുൻ കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും പ്ളീനറിയിൽ പങ്കെടുക്കുന്നില്ല. വോട്ടവകാശമുള്ള 47 പേരടക്കം 63 പ്രതിനിധികളാണ് കേരളത്തിൽ നിന്നുള്ളത്.

ഒ.ബി.സി സംവരണം

ഉൾപ്പെടുത്തി

വിവിധ സമിതികളിൽ 50 ശതമാനം പദവികൾ പട്ടിക, ഒ.ബി.സി, ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സംവരണം ചെയ്യണമെന്ന

ഉദയ്‌പൂർ ചിന്തൻ ശിബിരത്തിന്റെ ശുപാർശയും പാർട്ടി ഭരണഘടനാ ഭേദഗതിയിൽ ഉൾപ്പെടുത്തി.കഴിഞ്ഞ മേയിൽ നടന്ന ചിന്തൻ ശിബിരത്തിൽ സൽമാൻഖുർഷിദിന്റെ സാമൂഹ്യനീതി ഉപസമിതിയുടെ സുപ്രധാന ശുപാർശകൾ പ്രവർത്തക സമിതിയിലെ ഭിന്നത മൂലം മാറ്റിവച്ചിരുന്നു.

കേ​ര​ള​ ​നേ​താ​ക്ക​ൾ​ക്കി​ട​യി​ലെ ഭി​ന്ന​ത​ ​പ്ളീ​ന​റി​ ​വേ​ദി​യി​ലും

റാ​യ്‌​പൂ​ർ​:​ ​കെ.​പി.​സി.​സി​യി​ലെ​ ​പ​ട​ല​പ്പി​ണ​ക്കം​ ​റാ​യ്‌​പൂ​ർ​ ​പ്ളീ​ന​റി​ ​സ​മ്മേ​ള​ന​ ​വേ​ദി​യി​ൽ​ ​മ​റ​നീ​ക്കി​ ​പു​റ​ത്തേ​ക്ക്.​ ​എ.​ഐ.​സി.​സി​ ​അം​ഗ​ങ്ങ​ളു​ടെ​ ​പ​ട്ടി​ക​യി​ൽ​ ​മു​തി​ർ​ന്ന​ ​നേ​താ​വ് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​അ​തൃ​പ്‌​തി​ ​പ​ര​സ്യ​മാ​ക്കി​യ​തി​ന്.​പി​ന്നാ​ലെ,​ ​പ്ര​തി​ക​ര​ണ​വു​മാ​യി​ ​കെ.​പി.​സി.​സി​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​കെ.​സു​ധാ​ക​ര​നും​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​നും​ ​രം​ഗ​ത്തെ​ത്തി. ച​ർ​ച്ച​യി​ല്ലാ​തെ​യാ​ണ് ​പ​ട്ടി​ക​ ​ത​യ്യാ​റാ​ക്കി​യ​തെ​ന്ന് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​ഇ​ന്ന​ലെ​ ​പ്ളീ​ന​റി​ ​വേ​ദി​യി​ൽ​ ​വ​ച്ച് ​തു​റ​ന്ന​ടി​ച്ചു.​ ​അ​ഭി​പ്രാ​യ​ ​വ്യ​ത്യാ​സ​മു​ണ്ടെ​ന്നും​ ​നാ​ട്ടി​ലെ​ത്തി​യ​ ​ശേ​ഷം​ ​കൂ​ടു​ത​ൽ​ ​പ​റ​യാ​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.​ ​ഇ​തു​ ​ത​ള്ളി​യ​ ​വി.​ഡി.​ ​സ​തീ​ശ​ൻ​ ,​കൂ​ടി​യാ​ലോ​ച​ന​ക​ൾ​ക്ക് ​ശേ​ഷ​മാ​ണ് ​ക്ഷ​ണി​താ​ക്ക​ളെ​ ​ഉ​ൾ​പ്പെ​ടു​ത്തി​യ​തെ​ന്നും​ ​ഗ്രൂ​പ്പ് ​മാ​നേ​ജ​ർ​മാ​രി​ൽ​ ​നി​ന്ന് ​പ​ട്ടി​ക​ ​വാ​ങ്ങി​ ​അ​പ്പാ​ടെ​ ​പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ ​രീ​തി​ ​നി​റു​ത്തി​യെ​ന്നും​ ​വ്യ​ക്ത​മാ​ക്കി.​ ​ചെ​ന്നി​ത്ത​ല​യു​ടെ​ ​ആ​രോ​പ​ണ​ങ്ങ​ളി​ൽ​ ​ക​ഴ​മ്പി​ല്ലെ​ന്നും,​ ​വേ​ണ്ടി​ ​വ​ന്നാ​ൽ​ ​പ​ട്ടി​ക​ ​പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്നും​ ​സു​ധാ​ക​ര​നും​ ​പ്ര​തി​ക​രി​ച്ചു. കെ.​പി.​സി.​സി​ ​നേ​തൃ​ത്വ​വു​മാ​യു​ള്ള​ ​ഭി​ന്ന​ത​ ​മൂ​ലം​ ​മു​ൻ​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​മു​ല്ല​പ്പ​ള്ളി​ ​രാ​മ​ച​ന്ദ്ര​ൻ​ ​പ്ളീ​ന​റി​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​നി​ന്ന് ​വി​ട്ടു​ ​നി​ൽ​ക്കു​ന്ന​തും​ ​സ​ജീ​വ​ ​ച​ർ​ച്ച​യാ​ണ്.​ ​പ്ര​ധാ​ന​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​താ​നു​മാ​യി​ ​ആ​ലോ​ചി​ക്കു​ന്നി​ല്ലെ​ന്ന് ​അ​ദ്ദേ​ഹം​ ​പ​രാ​തി​പ്പെ​ടു​ന്നു.​ ​എ​ന്നാ​ൽ​ ​മു​ല്ല​പ്പ​ള്ളി​യാ​ണ് ​സ​ഹ​ക​രി​ക്കാ​ത്ത​തെ​ന്ന് ​ഇ​ന്ന​ലെ​ ​കെ.​സു​ധാ​ക​ര​ൻ​ ​പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സ് ​പ്ര​ചാ​ര​ണം​ ​രാ​ജ്യ​ത്തെ​ 7​ ​മേ​ഖ​ല​ക​ളിൽ

റാ​യ്‌​പൂ​ർ​:​ ​ലോ​ക്‌​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​രാ​ജ്യ​ത്തെ​ ​ഏ​ഴ് ​മേ​ഖ​ല​ക​ളാ​ക്കി​ ​തി​രി​ച്ച് ​പ്ര​ചാ​ര​ണം​ ​ന​ട​ത്താ​ൻ​ ​റാ​യ്‌​പൂ​ർ​ ​കോ​ൺ​ഗ്ര​സ് ​പ്ളീ​ന​റി​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​ക​ര​ട് ​രാ​ഷ്‌​ട്രീ​യ​ ​പ്ര​മേ​യ​ത്തി​ൽ​ ​നി​ർ​ദ്ദേ​ശം.​ ​വ​ട​ക്കു​ ​കി​ഴ​ക്ക​ൻ​ ​സം​സ്ഥാ​ന​ങ്ങ​ളെ​ ​ഒ​രു​ ​മേ​ഖ​ല​യി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തും.​ ​രാ​ഷ്‌​ട്രീ​യ,​ ​സാ​മ്പ​ത്തി​ക,​ ​അ​ന്താ​രാ​ഷ്‌​ട്ര​ ​പ്ര​മേ​യ​ങ്ങ​ൾ​ ​ഇ​ന്ന് ​ച​ർ​ച്ച​ ​ചെ​യ്യും.​ ​ഇ​ഡി,​​​ ​സി.​ബി.​ഐ​ ​തു​ട​ങ്ങി​യ​ ​ഏ​ജ​ൻ​സി​ക​ളെ​ ​ഉ​പ​യോ​ഗി​ച്ച് ​പ്ര​തി​പ​ക്ഷ​ ​ക​ക്ഷി​ക​ളെ​ ​എ​തി​രി​ടു​ന്ന​ ​ബി.​ജെ.​പി​യു​ടെ​ ​വെ​റു​പ്പി​ന്റെ​ ​രാ​ഷ്‌​ട്രീ​യ​ത്തെ​ ​നേ​രി​ടു​മെ​ന്ന​ ​പ്ര​ഖ്യാ​പ​ന​വും​ ​ക​ര​ട് ​രാ​ഷ്‌​ട്രീ​യ​ ​പ്ര​മേ​യ​ത്തി​ലു​ണ്ട്.​ ​ജി.​എ​സ്.​ടി​ ​ന​ഷ്‌​ട​പ​രി​ഹാ​ര​ ​കാ​ലാ​വ​ധി​ ​നീ​ട്ട​ൽ,​ ​സം​സ്ഥാ​ന​ങ്ങ​ളു​ടെ​ ​ക​ട​മെ​ടു​പ്പ് ​പ​രി​ധി​ ​ഉ​യ​ർ​ത്ത​ൽ​ ​തു​ട​ങ്ങി​യ​ ​ആ​വ​ശ്യ​ങ്ങ​ളും​ ​ഉ​ൾ​പ്പെ​ടു​ത്തി.

മ​ന​സ് ​റാ​യ്പൂ​രി​ൽ,​ ​പ്ര​തി​പ​ക്ഷ​ത്തെ ഏ​കോ​പി​പ്പി​ക്ക​ണം​:​ ​ഉ​മ്മ​ൻ​ചാ​ണ്ടി

തി​രു​വ​ന​ന്ത​പു​രം​:​ ​ആ​രോ​ഗ്യ​പ​ര​മാ​യ​ ​കാ​ര​ണ​ങ്ങ​ളാ​ൽ​ ​റാ​യ്പൂ​ർ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ലും​ ​ത​ന്റെ​ ​മ​ന​സ് ​റാ​യ്പൂ​രി​ലെ​ന്ന് ​ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ​ ​ഫേ​സ്ബു​ക്ക് ​പോ​സ്റ്ര്.​ ​പ്ര​തി​പ​ക്ഷ​ത്തെ​ ​ഏ​കോ​പി​പ്പി​ക്കാ​ൻ​ ​ഈ​ ​സ​മ്മേ​ള​ന​ത്തി​ലൂ​ടെ​ ​കോ​ൺ​ഗ്ര​സി​ന് ​ക​ഴി​യ​ണ​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​അ​ഭി​പ്രാ​യ​പ്പെ​ട്ടു. കോ​ൺ​ഗ്ര​സി​ന്റെ​യും​ ​രാ​ജ്യ​ത്തി​ന്റെ​യും​ ​ച​രി​ത്ര​ത്തി​ലെ​ ​സു​പ്ര​ധാ​ന​മാ​യ​ ​സ​മ്മേ​ള​നം​ ​റാ​യ്പൂ​രി​ൽ​ ​ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്.​ ​മ​ല്ലി​കാ​ർ​ജു​ൻ​ ​ഖാ​ർ​ഗെ​ ​അ​ദ്ധ്യ​ക്ഷ​നാ​യ​തി​നു​ശേ​ഷ​മു​ള്ള​ ​സ​മ്മേ​ള​ന​മാ​ണി​ത്.​ ​ജ​നാ​ധി​പ​ത്യ​ ​വി​ശ്വാ​സി​ക​ൾ​ ​പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ​എ.​ഐ.​സി.​സി​ ​സ​മ്മേ​ള​ന​ത്തെ​ ​നോ​ക്കി​ക്കാ​ണു​ന്ന​ത്.​ ​ന​മ്മു​ടെ​ ​ഭ​ര​ണ​ഘ​ട​ന​യെ​യും​ ​ജ​നാ​ധി​പ​ത്യ​ ​സ്ഥാ​പ​ന​ങ്ങ​ളെ​യും​ ​അ​ട്ടി​മ​റി​ക്കാ​നും​ ​അ​ടി​ച്ച​മ​ർ​ത്താ​നു​മാ​ണ് ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.​ ​മ​തേ​ത​ര​ ​മൂ​ല്യ​ങ്ങ​ളും​ ​അ​ഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യ​ങ്ങ​ളും​ ​ഭീ​ഷ​ണി​യെ​ ​നേ​രി​ടു​ന്ന​ ​കാ​ല​മാ​ണി​ത്. പ്ര​തി​പ​ക്ഷ​ത്തെ​ ​ഏ​കോ​പി​പ്പി​ക്കാ​നും​ ​ന​യി​ക്കു​വാ​നു​മു​ള്ള​ ​ചു​മ​ത​ല​ ​നി​ർ​വ​ഹി​ക്കു​വാ​ൻ​ ​റാ​യ്പൂ​ർ​ ​സ​മ്മേ​ള​ന​ത്തി​ലൂ​ടെ​ ​കോ​ൺ​ഗ്ര​സി​ന് ​ക​ഴി​യ​ണം.​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​ ​ന​യി​ച്ച​ ​ഭാ​ര​ത് ​ജോ​ഡോ​ ​യാ​ത്ര​ ​സൃ​ഷ്ടി​ച്ച​ ​ആ​വേ​ശം​ ​കോ​ൺ​ഗ്ര​സി​നും​ ​പ്ര​വ​ർ​ത്ത​ക​ർ​ക്കും​ ​വ​ലി​യ​ ​പ്ര​തീ​ക്ഷ​യും​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​റാ​യ്പൂ​ർ​ ​സ​മ്മേ​ള​നം​ ​വ​മ്പി​ച്ച​ ​വി​ജ​യ​മാ​കാ​ൻ​ ​എ​ല്ലാ​വി​ധ​ ​ആ​ശം​സ​ക​ളും​ ​നേ​രു​ന്നു​വെ​ന്നും​ ​അ​ദ്ദേ​ഹം​ ​ഫേ​സ്ബു​ക്ക് ​പോ​സ്റ്രി​ലൂ​ടെ​ ​പ​റ​ഞ്ഞു.