ഇ​ല​ന്തൂർ പ​ടയണിക്ക് ഇ​ന്ന് ചൂ​ട്ടു​വയ്ക്കും

Saturday 25 February 2023 12:14 AM IST

ഇ​ല​ന്തൂർ: ഇലന്തൂർ ഭഗവതികുന്ന് ക്ഷേത്രത്തിലെ പടയണിക്ക് ഇന്ന് ചൂട്ടുവയ്ക്കും. ഇ​നി​യുള്ള പ​ന്ത്ര​ണ്ട് ദിവസം ഇലന്തൂരിൽ പടയണി താളം നിറയും. ഇ​ന്ന് രാ​ത്രി അ​ത്താ​ഴ​പൂ​ജ​യ്​ക്ക് ശേ​ഷം ഭ​ഗ​വ​തി​ക്ക് മു​ന്നിൽ കാ​ളി നിൽ​ക്കു​ന്ന വി​ള​ക്കിൽ നി​ന്ന് മേൽ​ശാ​ന്തി നാ​രാ​യ​ണ​മം​ഗ​ല​ത്ത് ഇ​ല്ലം ഹ​രി​കൃ​ഷ്​ണൻ പോ​റ്റി പ​കർ​ന്നു നൽ​കു​ന്ന ദീ​പ​ത്തിൽ നിന്ന് കൊ​ളു​ത്തു​ന്ന ചൂ​ട്ടു​ക​റ്റ പ​ട​യ​ണി ആ​ശാൻ ഇ​ട്ടി​മാ​ട​ത്ത് കി​ഴ​ക്കേ​തിൽ ദി​ലീ​പ് കു​മാർ ഏ​റ്റു​വാ​ങ്ങും. ക​ര​വാ​സി​കൾ ആർ​പ്പും കു​ര​വ​യു​മാ​യി കാ​വു​ണർ​ത്തി ചൂ​ട്ട് വ​ല​ത്തോ​ടെ പ​ടേ​നി​ക്ക​ള​ത്തി​ലെ ക​ന്നി​ക്കോ​ണിൽ ക​ര​ക്കാ​രു​ടെ അ​നു​വാ​ദ​ത്തോ​ടെ സ്ഥാ​പി​ക്കും. പ​ച്ചത്ത​പ്പിൽ ജീ​വ കൊ​ട്ടു​ന്ന​തോ​ടെ പ​ട​യ​ണി​ക്ക് തു​ട​ക്ക​മാ​വും. മൂ​ന്നു രാ​വു​ക​ളി​ലെ കാ​വു​ണർ​ത്ത​ലി​ന് ശേ​ഷം മാർ​ച്ച് ഒ​ന്നിന് കാ​ച്ചി​ക്ക​ടു​പ്പി​ച്ച ത​പ്പിൽ ജീ​വ കൊ​ട്ടു​ന്ന​തോ​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളിൽ നി​ന്നും ദേ​വ​ത​മാ​രു​ടെ വ​ര​വാ​യി. ഇ​ല​ന്തൂർ കി​ഴ​ക്ക്, മേ​ക്ക്, മ​ണ്ണും​ഭാ​ഗം, വാ​ര്യാ​പു​രം, പ​രി​യാ​രം, ഇ​ട​പ്പ​രി​യാ​രം എ​ന്നീ ആ​റ് ക​ര​ക​ളി​ലും കോ​ല​പ്പു​ര​കൾ ഒ​രു​ക്കു​ന്ന തി​ര​ക്കി​ലാ​ണ് ക​ര​ക്കാർ.

ഇ​ല​ന്തൂ​ർ​ ​ഭ​ഗ​വ​തി​കു​ന്ന് ​ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ​ ​ഉ​ത്സ​വം

പ​ത്ത​നം​തി​ട്ട​:​ ​ഇ​ല​ന്തൂ​ർ​ ​ഭ​ഗ​വ​തി​കു​ന്ന് ​ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ​ ​ഉ​ത്സ​വം​ ​മാ​ർ​ച്ച് 1​ ​മു​ത​ൽ​ 10​ ​വ​രെ​ ​ന​ട​ക്കു​മെ​ന്ന് ​ഭാ​ര​വാ​ഹി​ക​ൾ​ ​വാ​ർ​ത്താ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു​ .​ ​പ​ട​യ​ണി​ ​ചൂ​ട്ടു​വ​യ്പ് ​ഇ​ന്ന് ​വൈ​കി​ട്ട് 7​ ​ന് ​ന​ട​ക്കും.​ 1​ ​ന് ​രാ​വി​ലെ​ 9​ .30​ ​ന് ​ക​ണ്ഠ​ര​ര് ​രാ​ജീ​വ​രു​ടെ​ ​മു​ഖ്യ​ ​കാ​ർ​മ്മി​ക​ത്വ​ത്തി​ൽ​ ​കൊ​ടി​യേ​റ്റ് ​ന​ട​ക്കും.​ ​ഉ​ച്ച​യ്ക്ക് 12​ ​ന് ​കൊ​ടി​യേ​റ്റ് ​സ​ദ്യ,​ ​രാ​ത്രി​ 8​ .30​ ​ന് ​ക​ഥാ​ ​പ്ര​സം​ഗം,​ 11​ ​ന് ​പ​ട​യ​ണി​ .​ ​ദി​വ​സ​വും​ ​രാ​വി​ലെ​ 5.30​ ​ന് ​ഗ​ണ​പ​തി​ഹോ​മം,​ 8​ ​ന് ​ഭാ​ഗ​വ​ത​ ​പാ​രാ​യ​ണം​ ,​ ​വൈ​കി​ട്ട് 6.30​ ​ന് ​ദീ​പാ​രാ​ധ​ന,​ ​രാ​ത്രി​ 11​ ​ന് ​പ​ട​യ​ണി​ .​ 6​ ​ന് ​രാ​വി​ലെ​ 9​ ​ന് ​മ​കം​ ​പൊ​ങ്കാ​ല,​ 8​ ​ന് ​രാ​ത്രി​ ​വ​ല്യ​പ​ട​യ​ണി,​ 10​ ​ന് ​രാ​വി​ലെ​ 9.30​ ​ന് ​ആ​ന​യൂ​ട്ട്,​ 10​ ​ന് ​ആ​റാ​ട്ട് ​ബ​ലി,​ ​വൈ​കി​ട്ട് 4​ ​ന് ​ആ​റാ​ട്ട് ​എ​ഴു​ന്നെ​ള്ള​ത്ത്,​ ​രാ​ത്രി​ 7​ ​ന് ​നൃ​ത്ത​നി​ശ,​ 11.30​ ​ന് ​ഗാ​ന​മേ​ള​ ​എ​ന്നി​വ​ ​ഉ​ണ്ടാ​യി​രി​ക്കും.​ ​വാ​ർ​ത്താ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​സെ​ക്ര​ട്ട​റി​ ​ആ​ർ.​ ​ശാ​ന്തി​ലാ​ൽ,​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​കെ.​ ​പി.​ ​മു​കു​ന്ദ​ൻ​ ,​ ​ജോ​യി​ന്റ് ​ക​ൺ​വീ​ന​ർ​ ​ടി.​ജി.​അ​നി​ൽ​കു​മാ​ർ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.