സി.ഐ.സി: ആശങ്ക വേണ്ടെന്ന് സമസ്ത

Saturday 25 February 2023 12:00 AM IST

മലപ്പുറം: ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നുള്ള ഹക്കീം ഫൈസി ആദൃശ്ശേരിയുടെ രാജിക്ക് പിന്നാലെ കോ-ഓർഡിനേഷൻ ഒഫ് ഇസ്‌ലാമിക് കോളേജസിലെ (സി.ഐ.സി)​ കൂട്ടരാജിയിൽ തുടർനടപടികൾ കൈകൊള്ളാനും ആവശ്യമായ ക്രമീകരണങ്ങൾ നടത്താനും മുസ്‌ലിം ലീസ് സംസ്ഥാന പ്രസി‌ഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സമസ്ത ചുമതലപ്പെടുത്തി. സമസ്ത അദ്ധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളുടെയും ജനറൽ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാരുടെയും പി.കെ.കുഞ്ഞാലിക്കുട്ടിയുടെയും നേതൃത്വത്തിൽ പാണക്കാട് ചേർന്ന യോഗത്തിലാണ് തീരുമാനം. സി.ഐ.സിക്ക് കീഴിലെ വാഫി, വഫിയ്യ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ആശങ്ക വേണ്ടെന്ന് നേതാക്കൾ അറിയിച്ചു.