കുടിവെള്ള വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു
Saturday 25 February 2023 12:23 AM IST
പാലക്കാട്: മുതലമട സ്‌നേഹം ചാരിറ്റബിൾ ട്രസ്റ്റിന്റെ 2023-ലെ കുടിവെള്ള വിതരണ പദ്ധതി കേരള സ്റ്റേറ്റ് ഇൻഫർമേഷൻ കമ്മിഷണർ പി.ആർ.ശ്രീലത ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ സുനിൽ ദാസ് അദ്ധ്യക്ഷനായി.
മുതലമട പഞ്ചായത്ത് പ്രസിഡന്റ് ഇൻചാർജ് ജാസ്മിൻ ഷേക്, വൈസ് പ്രസിഡന്റ് ഇൻചാർജ് ജി. പ്രദീപ് കുമാർ, മെമ്പർമാരായ താജുദ്ധീൻ, എസ്.കദീജ, കല്പനദേവി, വിനോഷ്, രതീഷ്, നസീമ, സതീഷ് കുമാർ, രാധ എന്നിവർ പങ്കെടുത്തു.