കൗതുകമായി പൂർവ വിദ്യാർത്ഥി കൂട്ടായ്‌മ

Saturday 25 February 2023 12:26 AM IST

മയ്യനാട്: മയ്യനാട് ഹയർ സെക്കൻഡറി സ്‌കൂളിലെ 1962-65 ഹൈസ്‌കൂൾ ഇംഗ്ലീഷ് മീഡിയം ബാച്ചിലെ പൂർവ വിദ്യാർത്ഥികൾ തങ്ങളുടെ വിദ്യാലയ മുറ്റത്ത് ഒത്തുകൂടിയത് കൗതുകമായി. അദ്ധ്യാപകരും കുട്ടികളും പി.ടി.എയും മാനേജ്മെന്റും ചേർന്ന് പഴയ വിദ്യാർത്ഥികളെ സ്വീകരിച്ചു.1962ലെ അറ്റന്റൻസ് രജിസ്റ്ററിലെ പേരുകൾ ഇപ്പോഴത്തെ ഹെഡ് മാസ്റ്റർ ഷൈലു വിളിച്ചപ്പോൾ പഴയ കുട്ടികൾ എഴുന്നേറ്റ് നിന്ന് ഹാജർ പറഞ്ഞു. അന്നത്തെ സ്‌കൂൾ പ്രാർത്ഥനാ ഗാനം ഡോ.പ്രസന്ന, സുജാത എന്നിവർ ചൊല്ലി. ജീവിതത്തിന്റെ വിവിധ മേഖലകളിൽ പിന്നീട് പ്രശസ്‌തരായ ഡോ.ഷാജി പ്രഭാകരൻ ,പ്രൊഫ.രവീന്ദ്രൻ, ചാർട്ടേർഡ് അക്കൗണ്ടന്റായ പ്രസാദ്, ജോബ് എഡ്മണ്ട് കായാവിൽ എന്നിവരുൾപ്പെടെ തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചു.ആറ് പതിറ്റാണ്ടുകൾക്കപ്പുറമുള്ള വിദ്യാലയാനുഭവങ്ങൾ പുതു തലമുറയിലെ അദ്ധ്യാപകർക്കും കുട്ടികൾക്കും കൗതുകമായി. സ്‌കൂൾ പ്രിൻസിപ്പൽ സിന്ധു റാണി, ഹെഡ്മാസ്റ്റർ ഷൈലു, പി.ടി.എ പ്രസിഡന്റ് സുരേഷ് ബാബു, മാനേജർ സദാശിവൻ എന്നിവർ പങ്കെടുത്തു.