ശ്രീവിവേകാനന്ദ ധർമ്മ പ്രചാരണ സംഘം സിൽവർ ജൂബിലി
Saturday 25 February 2023 12:40 AM IST
മട്ടാഞ്ചേരി: ശ്രീവിവേകാനന്ദ ധർമ്മ പ്രചാരണ സംഘത്തിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം 26 ന് നടക്കും. അമരാവതി ശ്രീജനാർദ്ദന കല്യാണമണ്ഡപത്തിൽ രാവിലെ 9.30 മുതൽ രാത്രി 9 വരെ നടക്കുന്ന ചടങ്ങ് ശ്രീജനാർദ്ദന ദേവസ്വം മാനേജിംഗ് ട്രസ്റ്റി ജി.എസ്.ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. ചടങ്ങിനോടനുബന്ധിച്ച് പ്രഭാഷണങ്ങൾ, സേവാകാര്യങ്ങൾ, വിശേഠ് ബൽരാജ് അനുസ്മരണം, പരാമ്പരാഗത കൊങ്കണി ഭക്ഷ്യമേള, കൊങ്കണി ഗാനസന്ധ്യ എന്നിവ നടക്കും. വാർത്താ സമ്മേളനത്തിൽ സംഘം പ്രതിനിധികളായ വേണു ചിറ്റയിൽ, കെ.ആർ.സജീവ്, രമേശ് അമരാവതി, കെ.എൻ. പ്രദീപ് എന്നിവർ പങ്കെടുത്തു.