പാരിപ്പള്ളിയിൽ യൂത്ത് കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ

Saturday 25 February 2023 12:46 AM IST

ചാത്തന്നൂർ: പാരിപ്പള്ളിയിൽ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ. ബി.ജെ.പി പരവൂർ മണ്ഡലം പ്രസിഡന്റ് പ്രദീപ്, യുവമോർച്ച പ്രസിഡന്റ് പ്രവീൺ, കുളത്തൂർകോണം വാർഡ് അംഗം രഞ്ജിത്ത്, വിഷ്ണു കുറുപ്പ്, കുളത്തൂർകോണം ബൂത്ത് കമ്മിറ്റി അംഗം ഉണ്ണി എന്നിവരെയും യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് രാഹുൽ, വിഷ്ണു, നവീൻ എന്നിവരെയുമാണ് പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.