വികസന കൂട്ടായ്മ
Saturday 25 February 2023 12:46 AM IST
തിരുവല്ല: പതിനാലാം പഞ്ചവത്സര പദ്ധതിയും എന്റെ ഗ്രാമവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വികസന കൂട്ടായ്മ നടത്തി. മാത്യു ടി.തോമസ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.കടപ്ര പഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകൻ അദ്ധ്യക്ഷത വഹിച്ചു. വികസന ചർച്ചയിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാവിദ്യാഭ്യാസ സമിതി കൺവീനർ ഡോ.വിജയമോഹനൻ മോഡറേറ്ററായി. പരിഷത്ത് മേഖലാ സെക്രട്ടറി ബെന്നി മാത്യു , യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻ പരുമല, ലിജി ആർ.പണിക്കർ, ശിവദാസ് യു.പണിക്കർ, കൃഷ്ണൻകുട്ടി, വത്സല ഗോപാലകൃഷ്ണൻ, അഡ്വ.ടി.കെ.സുരേഷ് കുമാർ, ഒ.സി.രാജു, പി.ഗോപിനാഥൻ, രഘുനാഥൻ നായർ,മേരിക്കുട്ടി ജോൺസൻ,ഇ.ജി.ഹരികുമാർ,എം.എൻ.രാജേന്ദ്രൻ, ലിസമ്മ, സി.കെ.ഗോപി, വിനോയ് കുട്ടൻ എന്നിവർ പ്രസംഗിച്ചു.