അനുസ്മരണ സമ്മേളനം
Saturday 25 February 2023 12:49 AM IST
തിരുവല്ല: സ്വാതന്ത്ര്യ സമരസേനാനിയും മുൻമന്ത്രിയുമായ നിരണം ഇലഞ്ഞിക്കൽ ഇ.ജോൺ ഫിലിപ്പോസിന്റെ 68-ാംമത് അനുസ്മരണ സമ്മേളനം കേരള കോൺഗ്രസ് ഉന്നതാധികാര സമിതിഅംഗം കുഞ്ഞുകോശി പോൾ ഉദ്‌ഘാടനം ചെയ്തു. അനുസ്മരണ സമിതി ചെയർമാൻ ജിജു വൈക്കത്തുശേരി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ രാജു പുളിമ്പള്ളിൽ, ഗ്രാമപഞ്ചായത്ത് മെമ്പർ അലക്സ് പുത്തുപ്പള്ളി, നിരണം വലിയപള്ളി ട്രസ്റ്റി പി.തോമസ് വർഗീസ്, തോമസ് ഫിലിപ്പ്, വർഗീസ് എം.അലക്സ്, എബി വർഗീസ്, ജേക്കബ് മദനഞ്ചേരി, ബിന്ദു ജെ.വൈക്കത്തുശേരി, ബ്ലെസൻ മാലിയിൽ, ജിബിൻ സക്കറിയ, വി.ആർ.രാജേഷ്, അജിത്ത് ഇലഞ്ഞിക്കൽ, ബാബു കല്ലംപറമ്പിൽ,ബാബു പുത്തൂപ്പള്ളിൽ, റ്റോണി കുര്യൻ,റെജി മടയിൽ എന്നിവർ പ്രസംഗിച്ചു.