സ്വീകരണം നൽകി
Saturday 25 February 2023 12:56 AM IST
ചെങ്ങന്നൂർ : കേരള വ്യാപാരി വ്യവസായി ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ജനറൽ സെക്രട്ടറി സബിൽ രാജ് നയിക്കുന്ന സമര പ്രഖ്യാപന വാഹന പ്രചരണ ജാഥയ്ക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെങ്ങന്നൂർ യൂണിറ്റ് സ്വീകരണം നൽകി. മഹേഷിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് ജേകബ് സ്കറിയ മുഖ്യപ്രഭാഷണം നടത്തി. അനസ് പൂവാലംപറമ്പിൽ, പി.സി ഗോപാലകൃഷ്ണൻ, മണിക്കുട്ടൻ, അലക്‌സ് ഏറ്റുവള്ളിയിൽ, ആനന്ദ് കുമാർ, റോബിൻ പുതുക്കേരിയിൽ, രഞ്ജിത് ഖാദി, രഞ്ജു കൃഷ്ണൻ, ജയൻ ലുക്ക്മി, അനൂപ് മേലെപാണ്ടിയിൽ, രത്‌നകുമാർ, പ്രതിഭാൽ, അനിൽ കുമാർ, ജിലാനി, ശരത് തുടങ്ങിയവർ ജാതയ്ക്ക് എന്നിവർ പ്രസംഗിച്ചു.