തീ​മ​ഴ​ ​പെ​യ്ത​ ​​കാ​ലം

Saturday 25 February 2023 12:06 AM IST
ഡൽഹിയിൽ നടന്ന ഗ്രാജുവേഷൻ പരിപാടിയിൽ ആദർശ്

തീ​മ​ഴ​ ​പോ​ലെ​ ​പെ​യ്തി​റ​ങ്ങി​യ​ ​മി​സൈ​ലു​ക​ൾ,​ ​ബെ​ല​റൂ​സ് ​അ​തി​ർ​ത്തി​യി​ൽ​ ​നി​ന്ന് ​ഇ​ര​ച്ചു​ക​യ​റി​യ​ ​ടാ​ങ്കു​ക​ൾ,​ ​ഡൊ​ണെ​സ്ക്,​ ​ലു​ഹാ​ൻ​സ്ക് ​മേ​ഖ​ല​യി​ൽ​ ​നി​ന്ന് ​പാ​രാ​ട്രൂ​പ്പു​ക​ൾ....​ഒരു വർഷം മുമ്പ് ​ ​യു​ക്രെ​യി​ൻ​ ​ഉ​ണ​ർ​ന്ന​ത് ​ഈ​ ​ന​ടു​ക്ക​ത്തി​ലേ​ക്കാ​ണ്.​ ​റ​ഷ്യ​ൻ​സേ​ന​ ​ക​ര​യി​ൽ​ ​നി​ന്നും​ ​ആ​കാ​ശ​ത്തു​ ​നി​ന്നും​ ​യു​ക്രെ​യി​നെ​ ​വ​ള​യു​ക​യാ​യി​രു​ന്നു.​ ​ക്രൂ​സ് ​മി​സൈ​ലു​ക​ളും​ ​റോ​ക്ക​റ്റു​ക​ളും​ ​ഗൈ​ഡ​ഡ് ​ബോം​ബു​ക​ളും​ ​ത​ല​സ്ഥാ​ന​മാ​യ​ ​കീ​വി​ൽ​ ​ഉ​ൾ​പ്പെ​ടെ​ ​വ്യോ​മ​താ​വ​ള​ങ്ങ​ളെ​യും​ ​മി​ലി​ട്ട​റി​ ​ബേ​സു​ക​ളെ​യും​ ​ക​മാ​ൻ​ഡ് ​പോ​സ്റ്റു​ക​ളെ​യും​ ​ല​ക്ഷ്യ​മാ​ക്കി​ ​ചീ​റീ​യെ​ത്തി.​ ​ ഇതി​നി​ടെ നമ്മുടെ കുട്ടി​കളും, ജീവനുവേണ്ടി​യുള്ള പരക്കം പാച്ചി​ലുകൾ... ഒടുവി​ൽ സുരക്ഷി​തമായി​ ജന്മനാട്ടി​ൽ. ഇന്ന് അവർ അതി​ജീവനത്തി​ന്റെ പാതയി​ലാണ്.. അവരി​ൽ ചി​ലർക്കൊപ്പം ...

മറക്കാനാകില്ല, പോകണം ഖാർക്കീവിലേക്ക്

പത്തനംതിട്ട : ഖാർക്കീവിന്റെ വേദനകളിൽ നിന്ന് മടങ്ങിയെത്തിയ ആദർശ് ഇപ്പോൾ ഫോറിൻ മെഡിക്കൽ ഗ്രാജുവേഷൻ (എഫ്.എം.ജി) പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ്. ഹൗസ് സർജൻസി ഒന്നരമാസം ബാക്കി നിൽക്കെയായിരുന്നു യുക്രെയിനിലേക്ക് റഷ്യയുടെ കടന്നുകയറ്റം. എഫ്.എം.ജി പരീക്ഷ പാസായതിന് ശേഷം രണ്ടുവർഷം ഇന്ത്യയിൽ ഇന്റേൺഷിപ്പ് ചെയ്താൽ മാത്രമേ ഇവിടെ ജോലി ചെയ്യാൻ കഴിയു. മുമ്പ് ഒരു വർഷം മതിയായിരുന്നു. ഒന്നരമാസത്തെ വ്യത്യാസം കാരണം അത് രണ്ടായി. കഴിഞ്ഞ ഓഗസ്റ്റ് 27ന് ഡൽഹിയിൽ യുക്രെയിൻ എംബസി അധികൃതരും കോളേജ് അധികൃതരും ചേർന്ന് മെഡിക്കൽ ഗ്രാജുവേഷൻ പരിപാടി നടത്തിയിരുന്നു. സുഹൃത്തുക്കളെയെല്ലാം വീണ്ടും കണ്ടു. പഠിപ്പിച്ച അദ്ധ്യാപകർ കണ്ണുനീരോടെയാണ് സംസാരിച്ചത്. അവിടെ തണുപ്പ് കാലം ആരംഭിക്കുകയാണ്, ചിലപ്പോൾ യുദ്ധത്തിന് അവസാനമുണ്ടാകുമെന്നാണ് കരുതുന്നത്. യുദ്ധം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് വരെ കോളേജിൽ ക്ലാസ് ഉണ്ടായിരുന്നു. സാഹചര്യം രൂക്ഷമായതോടെ ഖാർക്കീവിൽ നിന്ന് മടങ്ങുകയായിരുന്നു. 2016 മുതൽ 2022 വരെ ജീവിച്ച നഗരമാണ്

കൺമുമ്പിൽ ചാരമായത്. ഇനിയും പോകണമെന്ന് ആഗ്രഹമുണ്ടെന്നും ആദർശ് പറയുന്നു.

എസ്.എൻ.ഡി.പി യോഗം 86-ാം പത്തനംതിട്ട ശാഖാപ്രസിഡന്റ് പത്തനംതിട്ട മേലെ വെട്ടിപ്രം ഭാസ്കരദീപം വീട്ടിൽ സി.ബി.സുരേഷ് കുമാറിന്റെയും ദീപാഭാസ്കറിന്റെയും മകനാണ് ആദർശ്.

അഞ്ചുവിനും ലോക്കിക്കും ബംഗളൂരുവിൽ സുഖമാണ്

പത്തനംതിട്ട : യുക്രെയിനിലെ യുദ്ധമുഖത്തുനിന്ന് ജീവനും കൈയിലെടുത്ത് രക്ഷപെടുമ്പോഴും തന്റെ പൊന്നോമനയായ വളർത്തുപൂച്ചയെ ഉപേക്ഷിക്കാൻ അഞ്ചുദാസ് തയ്യാറായിരുന്നില്ല. അഞ്ചുവും ലോക്കിയെന്ന പൂച്ചയും ഇപ്പോൾ ബംഗളൂരുവിലുണ്ട്. ആറന്മുള പഞ്ചായത്തിലെ വല്ലന വാരിക്കാട്ടിൽ അംബികാ - ശിവദാസ് ദമ്പതികളുടെ മകളാണ് അഞ്ചുദാസ്. മെഡിക്കൽ പഠനം തീരാൻ രണ്ടുമാസം മാത്രമുള്ളപ്പോഴാണ് യുക്രെയിനിൽ യുദ്ധക്കെടുതികളിൽപ്പെട്ട് നാട്ടിലെത്തുന്നത്. യുക്രെയിനിലെ റൊമാനിയൻ അതിർത്തിയിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ കനിഞ്ഞതുകൊണ്ട് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഡൽഹിയിലെത്താനായി. വളർത്തുമൃഗങ്ങൾക്ക് യാത്രാസൗകര്യം ഒരുക്കാൻ കഴിയില്ലെന്ന് കേരളാഹൗസ് അധികൃതർ ആവർത്തിച്ച് നിലപാടെടുത്തതോടെ സ്വന്തം ചെലവിലാണ് എയർ ഇന്ത്യാ വിമാനത്തിൽ ലോക്കിയുമായി അഞ്ചു കേരളത്തിലെത്തിയത്. പഠനകാലത്തിന്റെ അവസാനനാളുകളിൽ നടുക്കുന്ന ഓർമ്മകളാണ് ഉണ്ടായതെങ്കിലും ലോക്കിയെ തനിക്കൊപ്പം കൊണ്ടുവരാൻ കഴിഞ്ഞതിന്റെ സന്തോഷം അഞ്ചുവിന്റെ മുഖത്തുണ്ട്. മെഡിക്കൽ പഠനം പൂർത്തിയാക്കിയ അഞ്ചു ബംഗളൂരു മീനാക്ഷി ഹോസ്പിറ്റലിൽ ജോലിയിൽ പ്രവേശിച്ചു. വല്ലനയിലെ വീട്ടിൽ നിന്ന് ലോക്കിയുമായിട്ടാണ് ജോലിത്തിരക്കുകൾക്കിടയിലും ബംഗളൂരുവിൽ കഴിയുന്നത്. 2022 ഫെബ്രുവരിയിലാണ് യുക്രെയിനിൽ റഷ്യസേന യുദ്ധമാരംഭിച്ചത്. യുദ്ധം തുടങ്ങിയതോടെ സംഘർഷമേഖലയിൽ നിന്ന് വിദ്യാർത്ഥികൾ ഉൾപ്പടെയുള്ളവരെ നാട്ടിലെത്തിച്ചിരുന്നു. കഴിഞ്ഞ മാർച്ച് 3നാണ് അ‌ഞ്ചുദാസ് കേരളത്തിൽ മടങ്ങിയെത്തിയത്.

വൈ​ഷ്ണ​വ് പ​ഠ​നം​ ​തു​ട​രു​ന്നു,​ ​ ജോ​ർ​ജി​യ​യിൽ

റാ​ന്നി​ ​:​ ​യു​ക്രെ​യി​​​ൻ​ ​യു​ദ്ധ​ഭൂ​മി​യി​ൽ​ ​നി​ന്ന് ​മെ​ഡി​ക്ക​ൽ​ ​പ​ഠ​ന​ ​സ്വ​പ്ന​ങ്ങ​ളും​ ​ബാ​ക്കി​യാ​ക്കി​ ​ജ​ന്മ​നാ​ട്ടി​ലേ​ക്ക് ​മ​ട​ങ്ങി​യെ​ത്തി​യ​ ​റാ​ന്നി​ ​സ്വ​ദേ​ശി​ ​വൈ​ഷ്ണ​വ് ​മോ​ഹ​ൻ​ ​ഇ​ന്ന് ​ജോ​ർ​ജി​യ​യി​ൽ​ ​പ​ഠ​നം​ ​തു​ട​രു​ന്നു.​​റാ​ന്നി​ ​ഇ​ട​പ്പാ​വൂ​ർ​ ​ഉ​ഷ​സ് ​വീ​ട്ടി​ൽ​ ​മോ​ഹ​ൻ​ ​-​ ​ഉ​ഷ​ ​ദ​മ്പ​തി​ക​ളു​ടെ​ ​ഇ​ള​യ​ ​മ​ക​നാ​ണ് 23​ ​കാ​ര​നാ​യ​ ​വൈ​ഷ്ണ​വ്.​ ​ഖാ​ർ​ക്കീ​വ് ​കാ​ർ​സി​ൽ​ ​മെ​ഡി​ക്ക​ൽ​ ​യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​ ​നാ​ലാം​വ​ർ​ഷ​ ​എം.​ബി.​ബി.​എ​സ് ​വി​ദ്യാ​ർ​ത്ഥി​യാ​യി​രു​ന്നു.​ ​യു​ദ്ധ​ത്തെ​ ​തു​ട​ർ​ന്ന് ​ഫെ​ബ്രു​വ​രി​ 24​ ​മു​ത​ൽ​ ​മാ​ർ​ച്ച് ​ര​ണ്ടു​വ​രെ​ ​ബ​ങ്ക​റി​ലും​ ​മെ​ട്രോ​ ​സ്റ്റേ​ഷ​നു​ക​ളു​ടെ​ ​അ​ണ്ട​ർ​ ​ഗ്രൗ​ണ്ടു​ക​ളി​ലും​ ​അ​ഭ​യം​ ​തേ​ടി​​​യ​ത് ​ഇ​പ്പോ​ഴും​ ​ന​ടു​ക്കു​ന്ന​ ​ഓ​ർ​മ്മ​യാ​യി​ ​വൈ​ഷ്ണ​വി​ൻ​റെ​ ​മ​ന​സ്സി​ലു​ണ്ട്.​ ​ ഇ​പ്പോ​ൾ​ ​ടി​ബി​ലി​സി​യി​ൽ​ ​യൂ​റോ​പ്പ്യ​ൻ​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​ഓ​ഫ് ​ജോ​ർ​ജി​യ​യി​ൽ​ ​നാ​ലാം​വ​ർ​ഷ​ ​ര​ണ്ടാം​സെ​മ​സ്റ്റ​ർ​ ​വി​ദ്യാ​ർ​ത്ഥി​യാ​യാ​ണ്.​ 2023​ ​ജ​നു​വ​രി​യി​ൽ​ ​പ​ഠ​നം​ ​പു​ന​രാ​രം​ഭി​ച്ചു.​ ​ആ​റു​വ​ർ​ഷം​ ​കൊ​ണ്ട് ​പൂ​ർ​ത്തി​യാ​ക്കേ​ണ്ട​ ​കോ​ഴ്സി​ൽ​ ​ഇ​നി​യും​ ​ര​ണ്ടു​വ​ർ​ഷം​ ​ബാ​ക്കി​യാ​ണ്.

അ​ൽ​ഷ​ ​മ​ട​ങ്ങു​ക​യാ​ണ് ​യു​ക്രെ​യി​​​നി​ലേ​ക്ക്

പ​ത്ത​നം​തി​ട്ട​ ​:​ ​ഓ​ൺ​ലൈ​ൻ​ ​ക്ലാ​സു​ക​ളു​ടെ​ ​തി​ര​ക്കി​ലാ​ണ് ​അ​ൽ​ഷ.​ ​അ​ടു​ത്ത​ ​മാ​സം​ ​യു​ക്രെ​യി​​​നി​ലേ​ക്ക് ​തി​രി​ച്ചു​പോ​കും.​ ​കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​ ​കു​ട്ടു​കാ​രൊ​ക്കെ​ ​തി​രി​ച്ചു​പോ​യി.​ ​ പേ​ടി​യു​ണ്ടെ​ങ്കി​ലും​ ​പ്രാ​ക്ടി​ക്ക​ൽ​ ​ക്ലാ​സു​ക​ൾ​ ​ചെ​യ്യ​ണ​മെ​ങ്കി​ൽ​ ​തി​രി​കെ​ ​പോ​കേ​ണ്ടി​വ​രും.​ ​നാ​ലാം​ ​വ​ർ​ഷ​മാ​യ​തി​നാ​ൽ​ ​ബാ​ക്കി​ ​പ​ഠ​നം​ ​പൂ​ർ​ത്തി​യാ​ക്കേ​ണ്ട​തു​ണ്ട്.​ ​ഹൗ​സ് ​സ​ർ​ജ​ൻ​സി​യും​ ​ക​ഴി​ഞ്ഞെ​ങ്കി​ൽ​ ​മാ​ത്ര​മേ​ ​ജോ​ലി​ ​ചെ​യ്യാ​നാ​കു.​ ​അ​തി​​​നാ​ൽ​ ​പോ​യേ​പ​റ്റു.​ ​യു​ദ്ധ​ഭൂ​മി​യി​ൽ​ ​നി​ന്ന് ​മ​ട​ങ്ങു​മ്പോ​ൾ​ ​മൂ​ന്നാം​വ​ർ​ഷ​ ​മെ​ഡി​ക്ക​ൽ​ ​വി​ദ്യാ​ർ​ത്ഥി​യാ​യി​രു​ന്നു​ ​അ​ൽ​ഷ.​ ​ഇ​പ്പോ​ൾ​ ​നാ​ലാം​വ​ർ​ഷ​ ​വി​ദ്യാ​ർ​ത്ഥി​നി​യാ​ണ്.​ ​യു​ക്രെ​യി​​​നി​ലെ​ ​ഇ​വ​നോ​ ​ഫ്രാ​ങ്ക് ​വി​സ്‌​ക്ക് ​നാ​ഷ​ണ​ൽ​ ​മെ​ഡി​ക്ക​ൽ​ ​യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലാ​ണ് ​അ​ൽ​ഷ​ ​പ​ഠി​ക്കു​ന്ന​ത്.​ ​പോ​ള​ണ്ടി​ന്റെ​ ​ബോ​ർ​ഡ​റാ​യ​തി​നാ​ൽ​ ​പ്ര​ശ്ന​ങ്ങ​ൾ​ ​കു​റ​വാ​ണ്.​ ​ വെ​ട്ടി​പ്പു​റം​ ​അ​ഞ്ച​ക്കാ​ല​ ​കു​രു​വി​ക്കാ​ട്ടി​ൽ​ ​നാ​ര​ക​ത്തി​നാ​ൽ​ ​വീ​ട്ടി​ൽ​ ​പി.​ഷെ​രീ​ഫി​ന്റെ​യും​ ​മും​താ​സി​ന്റെ​യും​ ​മ​ക​ളാ​ണ്.