വഴിയോരകച്ചവടക്കാർ ഒഴിയാൻ നോട്ടീസ് നൽകി
Saturday 25 February 2023 12:12 AM IST
പത്തനംതിട്ട : വഴിയോര കച്ചവടം നടത്തുന്നവർ 48 മണിക്കൂറിനുള്ളിൽ ഒഴിഞ്ഞു പോകണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വിഭാഗം നോട്ടീസ് നൽകി. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനിയറാണ് നോട്ടീസ് നൽകിയത്. പത്തനംതിട്ട നഗരത്തിൽ മാത്രം 169 വഴിയോര കച്ചവടക്കാരാണുള്ളത്. ഇതിൽ 166 പേർക്കും പത്തനംതിട്ട നഗരസഭയിൽ നിന്ന് ഐ.ഡി കാർഡ് നൽകിയിട്ടുണ്ട്. കഴിഞ്ഞ 30 വർഷത്തിലേറെയായി വഴിവക്കിലിരുന്ന് കച്ചവടം നടത്തി ഉപജീവനം കഴിയുന്നവരാണ് ഇവരിൽ മിക്കവരും. നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കാതെ നൽകിയ നോട്ടീസ് വഴിയോര വ്യാപാരികൾ മുഖവിലയ്ക്കെടുക്കില്ലെന്ന് വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) ജില്ലാ പ്രസിഡന്റ് മുരളീധരൻ പറഞ്ഞു.