ഡോ.ബെന്നറ്റ് സൈലത്തിന് ഫെല്ലോഷിപ്പ്

Saturday 25 February 2023 12:14 AM IST

തിരുവനന്തപുരം : തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ശിശുരോഗ വിദഗ്ദ്ധൻ ഡോ. ബെന്നറ്റ് സൈലത്തിന് ഇന്ത്യൻ അക്കാഡമി ഒഫ് പീഡിയാട്രിക്‌സിന്റെ ഫെല്ലോഷിപ്പ് (എഫ്.ഐ.എ.പി) ലഭിച്ചു. ഗുജറാത്തിലെ ഗാന്ധി നഗറിൽ നടന്ന ശിശുരോഗ വിദഗ്ദ്ധരുടെ അന്തർദേശീയ കോൺഫറൻസിൽ ഇന്ത്യൻ അക്കാഡമി ഒഫ് പീഡിയാട്രിക്സ് ദേശീയ പ്രസിഡന്റ് ഡോ. ഉപേന്ദ്ര കിഞ്ച‌്വഡേക്കർ അവാർഡ് സമ്മാനിച്ചു.