കു​റ്റി​പ്പു​റം​ ​നോ​ർ​ത്ത് ​ജി.​എ​ൽ.​പി​ ​സ്‌​കൂ​ൾ വാ​ർ​ഷി​ക​വും​ ​യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും

Saturday 25 February 2023 12:28 AM IST
യാ​ത്ര​യ​യ​പ്പ് ​സ​മ്മേ​ള​നത്തിൽ ​ ​പ്ര​ധാ​നാ​ദ്ധ്യാ​പ​ക​ൻ​ ​പി.​എം.​ശ്രീ​കു​മാർ സംസാരിക്കുന്നു.

കു​റ്റി​പ്പു​റം​:​ ​കു​റ്റി​പ്പു​റം​ ​നോ​ർ​ത്ത് ​ജി.​എ​ൽ.​പി​ ​സ്‌​കൂ​ളി​ലെ​ ​പ്ര​ധാ​നാ​ദ്ധ്യാ​പ​ക​ൻ​ ​പി.​എം.​ശ്രീ​കു​മാ​റി​നുള്ള​(​ഉ​ണ്ണി​ ​മാ​ഷ്)​ ​യാ​ത്ര​യ​യ​പ്പ് ​സ​മ്മേ​ള​ന​വും​ 113ാം​ ​വാ​ർ​ഷി​ക​വും​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​ഫ​സീ​ന​ ​അ​ഹ​മ്മ​ദ്കു​ട്ടി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​വി​ദ്യാ​ഭ്യാ​സ​ ​സ്റ്റാ​ൻ​ഡിം​ഗ് ​ക​മ്മി​റ്റി​ ​ചെ​യ​ർ​മാ​ൻ​ ​സ​യ്യി​ദ് ​ഫൈ​സ​ൽ​ ​അ​ലി​ ​സ​ഖാ​ഫി​ ​ത​ങ്ങ​ൾ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​എ.​ഇ.​ഒ​ ​ഹ​രീ​ഷ് ​മാ​സ്റ്റ​ർ​ ​മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി.​ ​സ്‌​കൂ​ളി​ന്റെ​ ​വാ​ർ​ഷി​ക​ ​റി​പ്പോ​ർ​ട്ട് ​അ​ജി​മോ​ൾ​ ​അ​വ​ത​രി​പ്പി​ച്ചു.​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​ജ​യ​കു​മാ​ർ,​ ​മെ​മ്പ​ർ​ ​സു​ലൈ​ഖ,​ ​സ്റ്റേ​ഷ​ൻ​ ​സ​ബ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​വാ​സു​ണ്ണി,​​​ ​പി.​ടി.​എ​ ​പ്ര​സി​ഡ​ന്റ് ​അ​സ്‌​ക​ർ​ ​സം​സാ​രി​ച്ചു.​ ​സ്‌​കൂ​ളി​ന്റെ​ ​സ്ഥാ​പ​ക​രി​ൽ​ ​ഉൾപ്പെട്ട ​എ.​എ.​കു​ഞ്ഞാ​പ്പു​ട്ടി,​​​ ​ഹൈ​ദ​രു​ ​ഹാ​ജി,​​​ ​ശ്യാ​മ​ള ടീച്ചർ,​​​ ​ദേ​വ​രാ​ജ​ൻ​ ​മാ​സ്റ്റ​ർ​ ​എ​ന്നി​വ​രെ​ ​ആ​ദ​രി​ച്ചു.