അഗ്നിവീർ: രജിസ്ട്രേഷൻ മാർച്ച് 15വരെ

Saturday 25 February 2023 1:11 AM IST

തിരുവനന്തപുരം: കരസേനയിലെ അഗ്നിവീർ റിക്രൂട്ട്മെന്റിന് ഇക്കൊല്ലം മുതൽ പുതിയ രീതി നടപ്പാക്കുമെന്നും പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പെന്നും റിക്രൂട്ടിംഗ് അഡിഷണൽ ഡയറക്ടർ ജനറൽ മേജർ ജനറൽ പി.രമേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. അഗ്‌നിവീർ ജനറൽ ഡ്യൂട്ടി,അഗ്നിവീർ ടെക്‌നിക്കൽ,അഗ്നിവീർ ട്രേഡ്‌സ്‌മാൻ (10-ാം ക്ലാസ് ആൻഡ് എട്ടാം പാസ്),അഗ്നിവീർ ക്ലർക്ക്/സ്റ്റോർ കീപ്പർ ടെക്‌നിക്കൽ എന്നിവയ്‌ക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ മാർച്ച് 15വരെ നടത്താം. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി,എറണാകുളം ജില്ലക്കാർക്കായാണിത്.

പൊതുപ്രവേശന പരീക്ഷയെ അടിസ്ഥാനമാക്കി,ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ റിക്രൂട്ട്‌മെന്റ് റാലികൾക്കായി വിളിക്കും. റാലികളുടെ നടപടിക്രമങ്ങളിൽ മാറ്റമില്ല. പൊതുപ്രവേശന പരീക്ഷാ ഫലത്തെയും ഫിസിക്കൽ ടെസ്റ്റ് മാർക്കിനെയും അടിസ്ഥാനമാക്കിയാണ് അന്തിമ മെറിറ്റ് ലിസ്റ്റ്. വിശദവിവരങ്ങൾ www.joinindianarmy.nic.in.