ട്രാൻ ശമ്പളം ഗഡുക്കളായി: ഉപഹർജി

Saturday 25 February 2023 1:12 AM IST

കൊച്ചി: കെ.എസ്.ആർ.ടി.സിയിൽ ശമ്പളം ഗഡുക്കളായി നൽകാനുള്ള നീക്കത്തിനെതിരെ ജീവനക്കാരൻ ആർ. ബാജി നൽകിയ ഉപഹർജിയിൽ ബുധനാഴ്‌ചയ്ക്കകം കെ.എസ്.ആർ.ടി.സി വിശദീകരണം നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് സതീഷ് നൈനാന്റെ ബെഞ്ച് ഹർജി അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കും.

കെ.എസ്.ആർ.ടി.സിയിൽ ജീവനക്കാരുടെ ശമ്പളവിതരണം വൈകുന്നതിനെതിരെ ബാജി നൽകിയ ഹർജിയിൽ ശമ്പളം എല്ലാമാസവും പത്താംതീയതിക്കുമുമ്പ് നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതിനിടെയാണ് ശമ്പളം ഗഡുക്കളായി നൽകാൻ കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടർ തീരുമാനിച്ചതെന്ന് ഉപഹർജിയിൽ പറയുന്നു.