ഗവർണറെ കണ്ടത് സാധാരണ നടപടി:മന്ത്രി രാജീവ്
Saturday 25 February 2023 1:26 AM IST
തിരുവനന്തപുരം: ഗവർണറുമായി കഴിഞ്ഞ ദിവസം മന്ത്രിമാർ നടത്തിയ കൂടിക്കാഴ്ച സാധാരണ നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണെന്ന് മന്ത്രി പി.രാജീവ്. എന്നാൽ ഗവർണറുമായി നടത്തിയ ചർച്ചയുടെ ഉള്ളടക്കം മാദ്ധ്യമങ്ങളോട് പറയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാപരമായ ആശയവിനിമയങ്ങൾ അതിന്റേതായ രീതിയിൽ നടക്കും. വിമർശനങ്ങൾ നടത്താനുള്ള അധികാരം ഗവർണർക്കുണ്ട്.