കാട്ടു തീ പ്രതിരോധ റാലിയും സെമിനാറും
Saturday 25 February 2023 1:27 AM IST
പുനലൂർ: കാട്ടു തീ തടയാൻ പ്രതിരോധ റാലിയും വനം സംരക്ഷണ ക്ലാസും സെമിനാറും സംഘടിപ്പിച്ചു. തെന്മല വന വികാസ ഏജൻസിയും ഒറ്റക്കൽ ഗവ.വെൽഫയർ സ്കൂളും സ്നേഹ കൂട്ടായ്മയും സംയുക്തമായാണ് റാലി സംഘടിപ്പിച്ചത്. റാലിക്ക് ശേഷം നടന്ന ബോധവത്കരണ സെമിനാർ പഞ്ചായത്ത് പ്രസിഡന്റ് കെ.ശശിധരൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രഥമാദ്ധ്യാപിക ജി.എസ്.അമ്പിളി റാലി ഫ്ലാഗ് ഒഫ് ചെയ്തു. തെന്മല ഫോറസ്റ്റ് റേഞ്ച് ഓഫീസർ സി.ശെൽവരാജ് ചടങ്ങിൽ അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് അംഗം ചന്ദ്രിക സെബാസ്റ്റ്യൻ ,ഒറ്റക്കൽ വന സംരക്ഷണ സമിതി പ്രസിഡന്റ് സൂരജ് ജി.നായർ, ഡെപ്യുട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ദിലീപ് കുമാർ, മാത്ര രവി,സാക്ഷര മിഷൻ പഞ്ചായത്ത് തല കൺവീനർ ആർ.ദിലീപ് കുമാർ, ഫോറസ്റ്റ് ഓഫീസർ കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു.തെന്മല ഫോറസ്റ്റ് ഡിവിഷണൽ ഓഫീസർ അനിൽ ആന്റണി പരിപാടികൾക്ക് നേതൃത്വം നൽകി.