'ബാപ്പുവിനെ അറിയാൻ' ജില്ലാതല പരിപാടിക്ക് തുടക്കം കുറിച്ചു
പട്ടഞ്ചേരി: ഗാന്ധിദർശൻ സമിതിയുടെ നേതൃത്വത്തിൽ 'മഹാത്മാഗാന്ധി; രക്തസാക്ഷിത്വത്തിന്റെ 75 വർഷങ്ങൾ' എന്ന പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി 'ബാപ്പുവിനെ അറിയാൻ' എന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പട്ടഞ്ചേരി ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ വെച്ച് മുൻമന്ത്രിയും ഗാന്ധിദർശൻ സമിതി സംസ്ഥാന പ്രസിഡന്റുമായ വി.സി.കബീർ മാസ്റ്റർ നിർവ്വഹിച്ചു. സ്‌കൂൾ പ്രധാനദ്ധ്യാപിക എ.ജ്യോതി അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവിയിൽ 35 വർഷം പൂർത്തിയാക്കിയ പട്ടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.ശിവദാസിനെ ആദരിച്ചു. ഗാന്ധിമാർഗ്ഗ പ്രവർത്തകയും സിനിമ നിർമ്മാതാവുമായ പ്രൊഫ. ലക്ഷ്മി പത്മനാഭൻ 'ബാപ്പുവിനെ അറിയാൻ' എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. ഗാന്ധിദർശൻ സമിതി സംസ്ഥാന സെക്രട്ടറി ബൈജു വടക്കുംപുറം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് എം.ബാലകൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറി മുണ്ടൂർ രാജൻ, എം.മുരളീധരൻ, ടി.എസ്.സുധ, സി.ബി.എസ്.മേനോൻ, സി.അർജ്ജുനൻ, എം.രാജൻ മാസ്റ്റർ തുടങ്ങിയയർ സംസാരിച്ചു.