കലാ വിരുന്നിന് വേദിയാകാൻ കാലടി സർവകലാശാല ഒരുങ്ങുന്നു

Sunday 26 February 2023 12:30 AM IST

• സംസ്കൃത സർവകലാശാലയി​ൽ 35 ദേശീയ അവാർഡ് ജേതാക്കളുടെ കലാപ്രകടനങ്ങൾ

കൊച്ചി: കേന്ദ്ര സംഗീത നാടക അക്കാഡമിയുടെ 2021ലെ അവാർഡ് ജേതാക്കളായ പ്രതിഭകളുടെ കലാപ്രകടനങ്ങൾക്ക് ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല വേദിയാകും. മാർച്ച് രണ്ട്, മൂന്ന്, നാല് തീയതികളിൽ കാലടി മുഖ്യകാമ്പസിലെ ഓപ്പൺ ഓഡിറ്റോറിയത്തിലും കൂത്തമ്പലത്തിലുമാണ് പരിപാടികൾ.

കേന്ദ്ര സംഗീത നാടക അക്കാഡമി ചെയർമാൻ ഡോ. സന്ധ്യ പരേച, സെക്രട്ടറി അനീഷ് പി. രാജൻ എന്നിവർ ഫെസ്റ്റിവലിന് നേതൃത്വം നൽകും. പൊതുജനങ്ങൾക്കും കലാപ്രകടനങ്ങൾ ആസ്വദിക്കുവാനും അവരുമായി സംവദിക്കുവാനുമുളള സൗകര്യമുണ്ട്.

കലാപ്രകടനങ്ങൾ

 ജാനകി മിഠായിവാല (വോക്കൽ, ഹിന്ദുസ്ഥാനി )

 രാജേഷ് പ്രസന്ന, ഋഷഭ് പ്രസന്ന (ഫ്‌ളൂട്ട്, ഹിന്ദുസ്ഥാനി )

 ജ്ഞാനേശ്വർ ആർ, ദേശ്മുഖ് (പഖവാങ്ക്, ഹിന്ദുസ്ഥാനി)

കെ. എസ്. വിഷ്ണദേവ് (വോക്കൽ, കർണാടിക് )

ജി. ചന്ദ്രശേഖര ശർമ്മ (ഘടം)

ഉപ്പളാപ് നാഗമണി (കർണാടിക് മാൻഡോലിൻ)

അനന്ത ആർ. കൃഷ്ണൻ (കണ്ടമ്പററി മ്യൂസിക്)

 സംഗ്രാം സുഹാസ് ഭണ്ഡാരി (വക്കാരി കീർത്തനം)

പവിത്ര കൃഷ്ണഭട്ട് (ഭരതനാട്യം)

രുദ്ര ശങ്കർ മിശ്ര (കഥക്)

ഇ. എസ്. ആദിത്യൻ (കഥകളി)

 അവിജിത് ദാസ് (കുച്ചിപ്പുടി)

ദീപ്‌ജ്യോതി ദാസ്, ദീപാങ്കർ അരന്ധര (സത്രിയ)

വിനോദ് കെവിൻ ബച്ചൻ (ഒഡീസ്സി)

വി. ദുർഗദേവി (കരകാട്ടം)

ഹസർ അലി (ഡാൻസ് മ്യൂസിക്)

സുനിൽ സുങ്കാര (കഥക്)

ഹീമാൻശു ദ്വിവേദി (സംവിധാനം)

ഭാഷ സുംബ്ളി, കൈലാശ് കുമാർ (സംവിധാനം)

റൂബി ഖാത്തൂൺ, മൂൺമൂൺ സിംഗ് (അഭിനയം)

സ്വാതിവിശ്വകർമ്മ, ഇഷിത ചക്രവർത്തി സിംഗ് (നാടകം)

വൈശാലി യാദവ് (തമാശ, മഹാരാഷ്ട്ര)

രേഷ്മ ഷാ (നാടോടിസംഗീതം, ഉത്തരാഖണ്ഡ്)

ഒലി ജെറാംഗ് (നാടോടിസംഗീതവും നൃത്തവും, അരുണാചൽ)

മൈഥിലി താക്കൂർ, അസിൻ ഖാൻ, പി. സരേഷ്, പുരാൻ സിംഗ്, ബിനോദ് കുമാർ മഹോ (നാടോടിനൃത്തം)

ലിതൻ ദാസ് (പാവ നിർമ്മാണം, തൃപുര)

സംഗീത, നാടക, നൃത്ത കലാപ്രതിഭകളെ സ്വീകരിക്കുവാനും അവരുടെ കലാപ്രകടനങ്ങൾ വീക്ഷിക്കുവാനുളള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. പൊതുജനങ്ങൾക്കെല്ലാം സ്വാഗതം.

പ്രൊഫ. എം. വി. നാരായണൻ

വൈസ് ചാൻസലർ