സർട്ടിഫിക്കറ്റ് പരിശീലന ക്യാമ്പ്
Sunday 26 February 2023 12:50 AM IST
പള്ളുരുത്തി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടക്കൊച്ചി യൂണിറ്റിന്റെ നേതൃത്വത്തിൽ കേന്ദ്ര ഭക്ഷ്യ സുരക്ഷാ വകുപ്പ് തൃപ്പൂണിത്തുറ സർക്കിളുമായി ചേർന്ന് ഭക്ഷ്യവസ്തുക്കൾ കച്ചവടം നടത്തുന്ന വ്യാപാരികൾക്കായി സർട്ടിഫിക്കറ്റ് പരിശീലന ക്യാമ്പ് നടത്തി. കൗൺസിലർ ജീജ ടെൻസൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് റിഡ്ജൻ റിബല്ലോ അദ്ധ്യക്ഷത വഹിച്ചു. തൃപ്പൂണിത്തുറ സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ വിമല മാത്യു, കൊച്ചി സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ നിമിഷ ഭാസ്ക്കർ, ഫോസ്ടാഗ് കോ-ഓർഡിനേറ്റർ സുമ സുരേഷ്, പരിശീലക അനിത വിദ്യാസാഗർ, ജനറൽ സെക്രട്ടറി വിനു വർഗീസ് എന്നിവർ സംസാരിച്ചു.