കേബിളുകൾ നീക്കണം: ബി.എസ്.എൻ.എൽ
Sunday 26 February 2023 12:19 AM IST
കൊച്ചി: ബി.എസ്.എൻ.എൽ ടെലിഫോൺ പോസ്റ്റുകളിൽ സ്ഥാപിച്ചിരിക്കുന്ന എല്ലാ കേബിളുകളും മാർച്ച് പത്തിനു മുമ്പായി നീക്കം ചെയ്യണമെന്ന് എറണാകുളം പ്രിൻസിപ്പൽ ജനറൽ മാനേജർ ബന്ധപ്പെട്ട ഏജൻസികൾക്ക് നിർദ്ദേശം നൽകി. നെറ്റ്‌വർക്ക് മാനേജ്‌മെന്റിനായി നിരവധി സ്വകാര്യ ഓപ്പറേറ്റർമാർ തങ്ങളുടെ കോപ്പർ, ഫൈബർ ഒപ്റ്റിക് കേബിളുകൾ ബി.എസ്.എൻ.എൽ ടെലിഫോൺ പോസ്റ്റ് വഴി വലിച്ചിട്ടുണ്ട്. കേബിളിടുന്നതിനുള്ള മാനദണ്ഡങ്ങൾ പാലിക്കാത്തതു മൂലമുണ്ടാകുന്ന അനിഷ്ടസംഭവങ്ങളുടെ ഉത്തരവാദിത്വം ബന്ധപ്പെട്ട ബി.എസ്.എൻ.എൽ ഓഫീസർമാരിൽ നിക്ഷിപ്തമാക്കിയ സാഹചര്യത്തിലാണ് നടപടികൾ കടുപ്പിക്കുന്നത്.