ടൂർ ഡി കൊച്ചി ബിനാലെ
Sunday 26 February 2023 12:02 AM IST
കൊച്ചി: ബിനാലെയ്ക്ക് പിന്തുണയും സഹകരണവും പ്രഖ്യാപിച്ച് ഇൻസ്റ്റിറ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യൻ ഇന്റീരിയർ ഡിസൈനേഴ്‌സ് (ഐ.ഐ. ഐ.ഡി) കേരള ചാപ്റ്റർ ടൂർ ഡി കൊച്ചി ബിനാലെ സംഘടിപ്പിച്ചു. 'കലയും ഡിസൈനും ഒരുമിക്കുന്ന യാത്ര' എന്ന ആശയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ വിവിധയിടങ്ങളിൽ നിന്നെത്തിയ നൂറിൽപരം പ്രതിനിധികൾ പങ്കെടുത്തു. ബിനാലെ വേദികളിലെ സന്ദർശനത്തിന് പുറമെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരിയുമായുള്ള ആശയവിനിമയം, പാനൽ ചർച്ച, സമാപനസമ്മേളനം എന്നിവയും ഇതിന്റെ ഭാഗമായി നടന്നു. ഡിസൈൻ എന്നത് ജീവിതം തന്നെയാണെന്ന് 'എല്ലാവരിലേക്കും ഡിസൈൻ' എന്ന പേരിൽ ഐ.ഐ.ഐ.ഡി സംഘടിപ്പിച്ച പാനൽ ചർച്ചയിൽ ഡോ. മനോജ് കുമാർ കിനി പറഞ്ഞു.