അദ്ധ്യാപകർക്ക് യാത്രയയപ്പ് നൽകി
മുക്കം: സർവീസിൽ നിന്നു വിരമിക്കുന്ന മണാശ്ശേരി എം.കെ.എച്ച്.എം.എം.ഒ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സന്തോഷ് മൂത്തേടം, അദ്ധ്യാപകരായ പി.ഹുസ്സയിൻ, പി. മൈമൂന, പി.ആമിന എന്നിവർക്ക് അദ്ധ്യാപകരും രക്ഷിതാക്കളും പൂർവവിദ്യാർത്ഥികളും ചേർന്ന് യാത്രയയപ്പ് നൽകി. മുക്കം മുസ്ലീം ഓർഫനേജ് സെക്രട്ടറി വി.അബ്ദുള്ളക്കോയ ഹാജി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സാദിഖ് കൂളിമാട് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർ ബിജുന മോഹൻ, എം.എം.ഒ അക്കാദമിക് ഡയറക്ടർ പി.അബ്ദു, മുൻ പ്രിൻസിപ്പൽ പി.വി ഷാനവാസ്, മുൻ പ്രധാനദ്ധ്യാപകൻ എം.പി ജാഫർ, കാന്തിമതി, ടി.പി മൻസൂർ അലി, മുഹമ്മദ് ഇഖ്ബാൽ, ഡോ.ഒ.വി അനൂപ്, കെ.അബ്ദുൽ ഗഫൂർ, കെ.എം മുഹമ്മദ് നൗഫൽ, പി.സ്വാബിർ, ലുഖ്‌മാനുൽ ഹക്കീം, ഹാഷ്‌മി നിയാസ്, മുഹമ്മദ് നൗഫൽ, ലമഹ മുഹമ്മദലി എന്നിവർ പ്രസംഗിച്ചു. ജി.പ്രീത സ്വാഗതവും എം. പി റോബിൻ ഇബ്രാഹിം നന്ദിയും പറഞ്ഞു.