കോടതി വിധി അനുസരിക്കും: മന്ത്രി ബിന്ദു

Sunday 26 February 2023 12:05 AM IST

തിരുവനന്തപുരം: കെ.ടി​.യു വി​.സി​ നി​യമനത്തി​ൽ കോടതി​ വി​ധി​ അനുസരി​ച്ചാണ് കാര്യങ്ങൾ ചെയ്യുന്നതെന്ന് മന്ത്രി​ ഡോ. ആർ.ബി​ന്ദു പറഞ്ഞു. വി.സി നിയമനത്തിന് സർക്കാർ നൽകി​യ പാനലി​ൽ ഗവർണർ തീരുമാനമെടുക്കാത്തതുമായി​ ബന്ധപ്പെട്ട വിഷയത്തിൽ കഴക്കൂട്ടം ഡി​ഫറന്റ് ആർട്ട് സെന്ററി​ൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഹൈക്കോടതി വിധി ഗവർണർക്ക് അറിയുന്നതാണ്. വിധി അനുസരിച്ച് സർക്കാർ കാര്യങ്ങൾ ചെയ്യുന്നു. ഗവർണറുടെ നിലപാട് എന്താണെന്ന് നോക്കാമെന്നും മന്ത്രി​ കൂട്ടി​ച്ചേർത്തു. കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് ബില്ലി​നെക്കുറി​ച്ചുള്ള ചോദ്യങ്ങൾക്ക് ഇനിയും ദിവസങ്ങൾ ബാക്കിയുണ്ടെന്നും മുൻകൂട്ടി പ്രവചനം നടത്തേണ്ടതില്ലെന്നും മന്ത്രി​ വ്യക്തമാക്കി​.