യാത്രയയപ്പും അനുമോദനവും
കുന്ദമംഗലം: മടവൂർ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എയുടെ ആഭിമുഖ്യത്തിൽ സർവീസിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപകർക്കുള്ള യാത്രയയപ്പും ദേശീയ-സംസ്ഥാന മേളകളിൽ മെഡൽ നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും നടന്നു. പ്രധാനദ്ധ്യാപകൻ വി.മുഹമ്മദ് ബഷീർ, ഉഷ പൊയിൽക്കാവിൽ, ടി പി മുഹമ്മദ് അഷ്റഫ് ,കെ ബഷീർ , പി അബ്ദുറഹ്‌മാൻ എന്നീ അദ്ധ്യാപകർക്കായിരുന്നു യാത്രയയപ്പ്. യാത്രയയപ്പ് സമ്മേളനം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ എം അഷ്റഫ് ഉദ്ഘാടനം ചെയ്തു . പി.ജഅഫർ അദ്ധ്യക്ഷത വഹിച്ചു. രാഘവൻ അടുക്കത്ത് മുഖ്യാതിഥിയായിരുന്നു. സെലീന സിദ്ദീഖലി, ഷൈനി തായാട്ട് , ഫെബിന അബ്ദുൽ അസീസ്, സോഷ്മ സുർജിത്,ഇ എം വാസുദേവൻ, ജുറൈജ് പുല്ലാളൂർ, പുറ്റാൾ മുഹമ്മദ്, സ്കൂൾ മാനേജർ പി കെ സുലൈമാൻ, പ്രിൻസിപ്പൽ എം കെ രാജി, റിയാസ് ഖാൻ , കാസിം കുന്നത്ത് ഷബ്ന നൗഫൽ , ചോലക്കര മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.