ചേന്ദമംഗല്ലൂർ ഗവ.യു.പി.സ്കൂൾ വാർഷികാഘോഷം തുടങ്ങി
മുക്കം: ചേന്ദമംഗല്ലൂർ ഗവ.യു.പി സ്കൂൾ 97-ാം വാർഷികാഘോഷം പുസ്തകോത്സവത്തോടും ഫിലിം ഫെസ്റ്റോടും കൂടി തുടങ്ങി. പുസ്തകോത്സവം മുക്കം നഗരസഭ കൗൺസിലർ സാറ കൂടാരവും, ഫിലിം ഫെസ്റ്റ് ടെലിഫിലിം സിനിമാ സംവിധായകൻ ബന്ന ചേന്ദമംഗല്ലൂരും ഉദ്ഘാടനം ചെയ്തു. പി.ടി.എ.വൈസ് പ്രസിഡന്റ് ഡോ എം.എ.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. കെ.ടി അബ്ദുസ്സമദ്, സൈഫുദ്ദിൻ കടമ്പള്ളി, ഇ.എൻ അമീൻ ജൗഹർ, എം.ഉണ്ണിച്ചേക്കു എന്നിവർ പ്രസംഗിച്ചു. സ്കൂളിന് മൂന്നു കോടി തൊണ്ണൂറു ലക്ഷം രൂപ ചെലവിൽ പുതിയ കെട്ടിടം നിർമ്മിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തിയ ലിൻേറാ ജോസഫ് എം.എൽ.എ പറഞ്ഞു. 12 ക്ലാസ് മുറികളോടുകൂടിയ കെട്ടിടം നിർമ്മിക്കാൻ സാങ്കേതികാനുമതി ലഭിച്ചിട്ടുണ്ട്. ടെൻഡർ ക്ഷണിക്കുന്ന നടപടി പുരോഗമിക്കുകയാണ്. 1200 കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിൽ കൂടുതൽ കുട്ടികൾക്ക് പഠിക്കാൻ സൗകര്യമൊരുങ്ങും. പി.ടി എ പ്രസിഡന്റ് ഒ.സുബീഷ്, പ്രധാനദ്ധ്യാപകൻ കെ.വാസു എന്നിവരും പ്രസംഗിച്ചു.