അക്ഷയ ഊർജ്ജ അവാർഡ്: അപേക്ഷ ക്ഷണിച്ചു

Sunday 26 February 2023 12:21 AM IST

തിരുവനന്തപുരം: സംസ്ഥാന അക്ഷയ ഊർജ്ജ അവാർഡിന് സ്ഥാപനങ്ങളിലും വ്യക്തികളിലും വ്യവസായങ്ങളിലും നിന്ന് അനെർട്ട് അപേക്ഷ ക്ഷണിച്ചു. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. അപേക്ഷാ ഫോം, മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ അനെർട്ട് വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ, അനെർട്ട്, വികാസ് ഭവൻ തിരുവനന്തപുരം 695033 എന്ന വിലാസത്തിൽ മാർച്ച് 15ന് മുമ്പായി ലഭിക്കണം. വിവരങ്ങൾക്ക്: 18004251803.