ദുരിതാശ്വാസം തട്ടിപ്പിന് പിന്നിൽ  ആരെന്ന് വ്യക്തം:ഗോവിന്ദൻ

Sunday 26 February 2023 12:00 AM IST

പേരാമ്പ്ര: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തട്ടിപ്പ് സംബന്ധിച്ച വിജിലൻസ് അന്വേഷണം ആരംഭിച്ചതോടെ അതിന് പിന്നിൽ ആരൊക്കെയാണ് പ്രവർത്തിച്ചതെന്ന് വ്യക്തമായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. പേരാമ്പ്രയിൽ ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യാജ അപേക്ഷകൾ ശുപാർശ ചെയ്ത് സർക്കാരിന് സമർപ്പിച്ചവരുടെ കൂട്ടത്തിൽ ആറ്റിങ്ങലിൽ നിന്നുള്ള കോൺഗ്രസ് എം.പിയും പ്രതിപക്ഷ നേതാവും ഉൾപ്പെടെയുണ്ടെന്ന കാര്യമാണ് പുറത്തുവന്നിട്ടുള്ളത്. ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നതിനുള്ള ഏജൻസിയായി ചിലർ പ്രവർത്തിച്ചുവെന്നുവേണം കരുതാൻ. സി.പി.എമ്മിന് വേണ്ടപ്പെട്ടവരാണ് തട്ടിപ്പിന് പിന്നിലെന്ന് ആക്ഷേപിക്കുന്ന യു.ഡി.എഫും അവരെ അനുകൂലിക്കുന്ന മാദ്ധ്യമങ്ങളും എന്താ ഇക്കാര്യം മറച്ചുവെക്കാൻ ശ്രമിക്കുന്നത്. പഴുതടച്ച അന്വേഷണവും തുടർനടപടികളും ഇക്കാര്യത്തിൽ വേണമെന്നും അദ്ദേഹം പറഞ്ഞു.

എൻ.ഐ.ടിയിൽ

കാവിവത്ക്കരണം എൻ.ഐ.ടിയെ കാവിവത്ക്കരിക്കാനുള്ള നീക്കങ്ങളുടെ തുടർച്ചയാണ് ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള കേസരി ഭവന് കീഴിലുള്ള മാഗ്‌കോം ഇൻസ്റ്റിറ്റ്യൂട്ടുമായുള്ള ധാരണാപത്രമെന്ന് എം.വി ഗോവിന്ദൻ കുറ്റപ്പെടുത്തി.

കേന്ദ്രസഹമന്ത്രി വി.മുരളീധരന്റെ സാന്നിദ്ധ്യത്തിൽ കഴിഞ്ഞ ദിവസം എൻ.ഐ.ടിയിൽ നടന്ന ചടങ്ങിലാണ് ധാരണാപത്രം ഒപ്പിട്ടത്. ഇതിന് കളമൊരുക്കാനാണ് വിദ്യാർത്ഥി രാഷ്ട്രീയം വിലക്കുന്നത്. കോഴ്സുകൾക്ക് സെനറ്റ് അംഗീകാരം ലഭിക്കുന്നതോടെ മാഗ്‌കോം നിശ്ചയിക്കുന്നവരായിരിക്കും ഇവിടത്തെ അദ്ധ്യാപകർക്കൊപ്പം ക്ലാസ് നയിക്കുക. ക്യാമ്പസിൽ വിദ്യാർത്ഥി രാഷ്ട്രീയം അനുവദിക്കില്ലെന്ന് ശഠിക്കുന്നവർ തന്നെയാണ് എ.ബി.വി.പി പരിപാടിക്ക് അനുമതി നൽകിയതും പങ്കെടുത്തതും. മതനിരപേക്ഷതയ്ക്ക് ഏറെ വേരോട്ടമുള്ള കേരളത്തിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ നടക്കാൻ പാടില്ലാത്തതാണ് നടക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും ഗോവിന്ദൻ പറഞ്ഞു.

ജാഥാംഗങ്ങളായ സി.എസ്.സുജാത, പി.കെ ബിജു, എം.സ്വരാജ്, ജെയ്ക് സി.തോമസ്, കെ.ടി ജലീൽ തുടങ്ങിയവരും പങ്കെടുത്തു .

ശു​പാ​ർ​ശ​യി​ൽ​ ​പി​ഴ​വി​ല്ല: പ്ര​തി​പ​ക്ഷ​ ​നേ​താ​വ്

റാ​യ്‌​പൂ​ർ​:​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ദു​രി​താ​ശ്വാ​സ​ ​ഫ​ണ്ടി​ൽ​ ​നി​ന്നു​ള്ള​ ​സ​ഹാ​യ​ത്തി​ന് ​അ​ർ​ഹ​ത​യു​ള്ള​ ​വ്യ​ക്തി​യെ​യാ​ണ് ​ശു​പാ​ർ​ശ​ ​ചെ​യ്ത​തെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​റാ​യ്‌​പൂ​രി​ൽ​ ​പ​റ​ഞ്ഞു.​ ​സി.​പി.​എം​ ​സെ​ക്ര​ട്ട​റി​ ​എം.​വി​ ​ഗോ​വി​ന്ദ​ന്റെ​ ​വി​മ​ർ​ശ​നം​ ​പ​ദ​വി​ക്ക് ​യോ​ജി​ച്ച​ത​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ്ര​തി​ക​രി​ച്ചു.​ര​ണ്ട് ​ല​ക്ഷം​ ​രൂ​പ​യി​ൽ​ ​താ​ഴെ​യാ​ണ് ​വ​രു​മാ​ന​മെ​ന്ന​ ​വി​ല്ലേ​ജ് ​ഓ​ഫീ​സ​റു​ടെ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റും​ ​ര​ണ്ട് ​വൃ​ക്ക​ക​ളും​ ​ത​ക​രാ​റി​ലാ​യ​തി​നാ​ൽ​ ​ഡ​യാ​ലി​സി​സ് ​ന​ട​ത്തു​ക​യാ​ണെ​ന്ന​ ​ഡോ​ക്ട​റു​ടെ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റും​ ​അ​പേ​ക്ഷ​യ്‌​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.​ ​വി​ല്ലേ​ജ് ​ഓ​ഫീ​സ​റു​ടെ​യും​ ​ഡോ​ക്ട​റു​ടെ​യും​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി​ ​വ​രു​ന്ന​ ​അ​പേ​ക്ഷ​ക​ൾ​ ​മു​ഖ്യ​മ​ന്ത്രി​ക്ക് ​അ​യ​യ്ക്കു​ക​യാ​ണ്പ​തി​വ്.​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ഓ​ഫീ​സി​ൽ​ ​നി​ന്നാ​ണ് ​കൂ​ടു​ത​ൽ​ ​പ​രി​ശോ​ധ​ന​യ്‌​ക്കാ​യി​ ​അ​യ​യ്‌​ക്കു​ന്ന​ത്. ത​ന്റെ​ ​പേ​രി​ൽ​ ​പാ​വ​പ്പെ​ട്ട​ ​രോ​ഗി​യെ​ ​ആ​ക്ഷേ​പി​ക്കു​ന്ന​ത് ​ശ​രി​യ​ല്ല.​ ​ഗോ​വി​ന്ദ​ൻ​ ​മാ​ഷി​നെ​ ​പോ​ലു​ള്ള​ ​ഒ​രാ​ൾ​ ​വ​ഹി​ക്കു​ന്ന​ ​പ​ദ​വി​യു​ടെ​ ​മ​ഹ​ത്വം​ ​ഓ​ർ​ക്കാ​തെ​ ​പ​ത്ര​വാ​ർ​ത്ത​ ​വി​ളി​ച്ച് ​പ​റ​ഞ്ഞ​ത് ​മോ​ശ​മാ​യി​പ്പോ​യി.

ദു​രി​താ​ശ്വാ​സ​ ​നി​ധി​ ​ത​ട്ടി​പ്പിൽ കേ​സ് ​മു​റു​ക്കി​ ​വി​ജി​ല​ൻ​സ്

തി​രു​വ​ന​ന്ത​പു​രം​:​ ​രോ​ഗി​ക​ൾ​ക്കും​ ​അ​ശ​ര​ണ​ർ​ക്കും​ ​താ​ങ്ങാ​വേ​ണ്ട​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ദു​രി​താ​ശ്വാ​സ​ ​നി​ധി​ ​യാ​തൊ​രു​ ​അ​ർ​ഹ​ത​യും​ ​ഇ​ല്ലാ​ത്ത​വ​ർ​ ​ത​ട്ടി​യെ​ടു​ത്ത​തി​നെ​ക്കു​റി​ച്ച് ​വി​ജി​ല​ൻ​സ് ​വി​ശ​ദ​മാ​യ​ ​അ​ന്വേ​ഷ​ണം​ ​തു​ട​ങ്ങി.​ ​പി​ടി​ച്ചെ​ടു​ത്ത​ ​രേ​ഖ​ക​ളു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ക്ര​മ​ക്കേ​ടി​ന് ​കൂ​ട്ടു​നി​ന്ന​ ​ഏ​ജ​ന്റു​മാ​രു​ടെ​യും​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും​ ​ഡോ​ക്ട​ർ​മാ​രു​ടെ​യും​ ​മൊ​ഴി​ ​രേ​ഖ​പ്പെ​ടു​ത്തി​ത്തു​ട​ങ്ങി.​ ​റ​വ​ന്യൂ​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​പ​ങ്ക് ​ക​ണ്ടെ​ത്തി​ ​ന​ട​പ​ടി​ക്കാ​യി​ ​വ​കു​പ്പി​ന് ​ശു​പാ​ർ​ശ​ ​ചെ​യ്യും.​ ​ഡോ​ക്ട​ർ​മാ​ർ​ക്കെ​തി​രാ​യ​ ​ന​ട​പ​ടി​ക്ക് ​ആ​രോ​ഗ്യ​വ​കു​പ്പി​നോ​ട് ​നി​ർ​ദ്ദേ​ശി​ക്കും.​ ​കു​റ്റ​ക്കാ​ർ​ക്കെ​തി​രെ​ ​അ​ഴി​മ​തി​ ​നി​രോ​ധ​ന​ ​നി​യ​മ​പ്ര​കാ​രം​ ​കേ​സെ​ടു​ക്കും.​ ​ജി​ല്ല​ക​ളി​ലെ​ ​ത​ട്ടി​പ്പി​ന്റെ​ ​വി​ശ​ദ​മാ​യ​ ​റി​പ്പോ​ർ​ട്ട് ​തി​ങ്ക​ളാ​ഴ്ച​ ​വി​ജി​ല​ൻ​സ് ​ഡ​യ​റ​ക്ട​ർ​ക്ക് ​കൈ​മാ​റും. ഏ​ജ​ന്റു​മാ​രി​ൽ​ ​നി​ന്ന് ​കോ​ഴ​ ​വാ​ങ്ങി​യാ​ണ് ​ഡോ​ക്ട​ർ​മാ​ർ​ ​തെ​റ്റാ​യ​ ​മെ​ഡി​ക്ക​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ന​ൽ​കി​യ​തെ​ന്ന് ​വി​ജി​ല​ൻ​സ് ​പ​റ​യു​ന്നു.​ ​അ​ക്ഷ​യ​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​അ​പേ​ക്ഷി​ക്കാ​നെ​ത്തു​ന്ന​വ​രെ​ ​ഏ​ജ​ന്റു​മാ​ർ​ ​വ​ശ​ത്താ​ക്കി​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും​ ​ഡോ​ക്ട​ർ​മാ​രു​ടെ​യും​ ​സ​ഹാ​യ​ത്തോ​ടെ​യാ​ണ് ​ത​ട്ടി​പ്പ് ​ന​ട​ത്തി​യ​ത്.​ ​പു​ന​ലൂ​രി​ൽ​ 1500​മെ​ഡി​ക്ക​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്ര് ​ന​ൽ​കി​യ​ ​ഡോ​ക്ട​റു​ടെ​ ​സ്വ​ത്തു​ക്ക​ളെ​ക്കു​റി​ച്ച് ​അ​ന്വേ​ഷ​ണം​ ​തു​ട​ങ്ങി.​ ​രോ​ഗി​ക​ളെ​ ​കാ​ണാ​തെ​യാ​ണ് ​മി​ക്ക​ ​മെ​ഡി​ക്ക​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും​ ​ന​ൽ​കി​യി​ട്ടു​ള്ള​ത്.​ ​വി​ദ​ഗ്ദ്ധ​ര​ല്ല​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ ​ന​ൽ​കി​യ​തും.​ ​ഹൃ​ദ്റോ​ഗ​ത്തി​ന​ട​ക്കം​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ന​ൽ​കി​യ​ത് ​ആ​യു​ർ​വേ​ദ​ ​ഡോ​ക്ട​ർ​മാ​രാ​ണ്.

പ​ഞ്ചാ​യ​ത്ത് ​അം​ഗ​ത്തി​ന്റെ​ ​ഭീ​ഷ​ണി: പാ​ർ​ട്ടി​ ​ജാ​ഥ​യ്ക്ക് ​വ​ന്നി​ല്ലെ​ങ്കിൽ തൊ​ഴി​ലു​റ​പ്പ് ​തെ​റി​ക്കും

മ​യ്യി​ൽ​(​ക​ണ്ണൂ​ർ​)​:​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എം.​വി.​ഗോ​വി​ന്ദ​ൻ​ ​ന​യി​ക്കു​ന്ന​ ​ജ​ന​കീ​യ​ ​പ്ര​തി​രോ​ധ​ ​ജാ​ഥ​യി​ൽ​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​തൊ​ഴി​ലു​റ​പ്പ് ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ​പ​ഞ്ചാ​യ​ത്തം​ഗം​ ​അ​യ​ച്ച​ ​ഭീ​ഷ​ണി​ ​സ​ന്ദേ​ശം​ ​പു​റ​ത്ത്. ക​ണ്ണൂ​ർ​ ​മ​യ്യി​ൽ​ ​പ​ഞ്ചാ​യ​ത്തം​ഗം​ ​സി.​സു​ചി​ത്ര​ ​വാ​ട്ട്സ്ആ​പ്പ് ​ഗ്രൂ​പ്പി​ലി​ട്ട​ ​സ​ന്ദേ​ശ​മാ​ണ് ​പു​റ​ത്തു​വ​ന്ന​ത്.​ ​ജാ​ഥ​യ്ക്ക് ​പോ​കാ​ത്ത​വ​ർ​ക്ക് ​ജോ​ലി​ ​ന​ൽ​കു​ന്ന​ ​കാ​ര്യം​ ​ആ​ലോ​ചി​ക്കേ​ണ്ടി​ ​വ​രു​മെ​ന്നാ​ണ് ​മു​ന്ന​റി​യി​പ്പ്. ക​ഴി​ഞ്ഞ​ ​ബു​ധ​നാ​ഴ്ച​യാ​ണ് ​ത​ളി​പ്പ​റ​മ്പ് ​നി​യ​മ​സ​ഭാ​ ​മ​ണ്ഡ​ല​ത്തി​ൽ​ ​ജാ​ഥ​യ്ക്ക് ​സ്വീ​ക​ര​ണം​ ​ന​ൽ​കി​യ​ത്.​ ​ഇ​തി​ൽ​ ​പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​ചൊ​വ്വാ​ഴ്ച​ ​വൈ​കി​ട്ടാ​ണ് ​സു​ചി​ത്ര​ ​വാ​ട്ട്സ്ആ​പ്പ് ​ഗ്രൂ​പ്പി​ൽ​ ​സ​ന്ദേ​ശ​മി​ട്ട​ത്. നാ​ളെ​ ​ഗോ​വി​ന്ദ​ന്റെ​ ​ജാ​ഥ​യു​ടെ​ ​പ​രി​പാ​ടി​ ​രാ​വി​ലെ​ ​ത​ളി​പ്പ​റ​മ്പി​ലാ​ണ്.​ ​മു​ഴു​വ​ൻ​ ​തൊ​ഴി​ലു​റ​പ്പ് ​തൊ​ഴി​ലാ​ളി​ക​ളും​ ​അ​തി​ൽ​ ​പ​ങ്കെ​ടു​ക്ക​ണം.​ ​പ​ണി​യു​ള്ള​ ​വാ​ർ​ഡി​ലെ​ല്ലാം​ ​പ​ണി​ ​ലീ​വാ​ക്കി​യാ​ണ് ​പോ​കു​ന്ന​ത്.​ ​ആ​രും​ ​ഒ​ഴി​ഞ്ഞു​പോ​ക​രു​ത്. വ​രാ​ൻ​ ​പ​റ്റാ​ത്ത​ ​ആ​ൾ​ക്കാ​രു​ണ്ടെ​ങ്കി​ൽ​ ​എ​ന്നെ​ ​വി​ളി​ക്കാം.​ ​ഞാ​ൻ​ ​അ​വ​രോ​ട് ​അ​തി​നു​ള്ള​ ​ഉ​ത്ത​രം​ ​ത​ന്നേ​ക്കാം.​ ​പ​രി​പാ​ടി​ക്കൊ​ന്നും​ ​പോ​കാ​ത്ത​ ​ആ​ൾ​ക്കാ​രാ​ണെ​ങ്കി​ൽ​ ​അ​ടു​ത്ത​ ​പ​ണീ​ന്റെ​ ​കാ​ര്യം​ ​അ​ന്നേ​രം​ ​ന​മ്മ​ൾ​ ​ചി​ന്തി​ക്കാം​ ​എ​ന്നാ​ണ് ​സ​ന്ദേ​ശം.