പങ്കാളിത്ത പെൻഷൻ: ജീവനക്കാരിൽ നിന്നുപിടിച്ച തുക കെ.എസ്.ആർ.ടി.സി അടയ്ക്കണം

Sunday 26 February 2023 12:00 AM IST

കൊച്ചി: പങ്കാളിത്ത പെൻഷൻ പദ്ധതിയിലേക്കും ലൈഫ് ഇൻഷ്വറൻസ് പോളിസിയിലേക്കും അടയ്ക്കാനായി ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് കെ.എസ്.ആർ.ടി.സി പിടിച്ചതുക ആറുമാസത്തിനകം അതത് പദ്ധതികളുടെ അക്കൗണ്ടുകളിലേക്ക് അടയ്ക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.ശമ്പളത്തിൽനിന്ന് പിടിച്ചതുക വകമാറ്റിച്ചെലവാക്കുന്നത് അനുവദിക്കാനാവില്ലെന്നും ജസ്റ്റിസ് സതീഷ് നൈനാന്റെ ബെഞ്ച് വ്യക്തമാക്കി. പാലക്കാട് സ്വദേശി എസ്.എ. സുനീഷ്‌കുമാർ ഉൾപ്പെടെ 106 ജീവനക്കാർ നൽകിയ ഹർജി തീർപ്പാക്കിയാണ് സിംഗിൾബെഞ്ചിന്റെ വിധി.

കെ.എസ്.ആർ.ടി.സിയിൽ പങ്കാളിത്ത പെൻഷൻ പദ്ധതി ഏർപ്പെടുത്തിയ 2014 മുതലുള്ള കണക്കനുസരിച്ച് 333.36 കോടി രൂപയാണ് ഈയിനത്തിൽ അടയ്‌ക്കേണ്ടത്. കൊവിഡിനെത്തുടർന്ന് സാമ്പത്തിക പ്രതിസന്ധിമൂലം 81.73 കോടി രൂപ മാത്രമാണ് അടച്ചതെന്നും 251.63 കോടി രൂപ കുടിശികയാണെന്നും കെ.എസ്.ആർ.ടി.സി കഴിഞ്ഞദിവസം സത്യവാങ്മൂലം നൽകിയിരുന്നു. ഹർജിക്കാരുടെ കുടിശികമാത്രം അടയ്ക്കാൻ 15 കോടിരൂപ വേണം. പ്രതിമാസ കളക്‌ഷനിൽനിന്ന് ഇത്രയുംതുക നീക്കിവയ്ക്കാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ കഴിയില്ല. ഇതിനായി സർക്കാർ സഹായം നൽകാൻ ഹൈക്കോടതി നിർദ്ദേശിക്കണം.

9000ലേറെ ജീവനക്കാരാണ് പങ്കാളിത്ത പെൻഷൻ പദ്ധതിയിലുള്ളത്. ഇവരുടെ ശമ്പളത്തിൽ നിന്നുള്ള വിഹിതത്തിന് പുറമേ കെ.എസ്.ആർ.ടി.സിയുടെ വിഹിതവും അടയ്ക്കണം. കോർപ്പറേഷൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ജീവനക്കാരുടെ ശമ്പളം നൽകുന്നതുപോലും സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെയാണെന്നും വിശദീകരിച്ചിരുന്നെങ്കിലും ഈ വാദങ്ങളൊന്നും സിംഗിൾബെഞ്ച് അംഗീകരിച്ചില്ല.

വി.​ആ​ർ.​എ​സ് ​വാ​ർ​ത്ത ത​ള്ളി​ ​കെ.​എ​സ്.​ആ​ർ.​ടി.​സി

തി​രു​വ​ന​ന്ത​പു​രം​;​ ​നി​ർ​ബ​ന്ധി​ത​മാ​യി​ ​സ്വ​യം​ ​വി​ര​മി​ക്ക​ൽ​ ​(​വി.​ ​ആ​ർ.​ ​എ​സ്)​​​ ​ന​ട​പ്പാ​ക്കു​ക​യാ​ണെ​ന്ന​ ​വാ​ർ​ത്ത​ക​ൾ​ ​അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​മാ​നേ​ജ്‌​മെ​ന്റ് ​വാ​ർ​ത്താ​ക്കു​റി​പ്പി​ൽ​ ​അ​റി​യി​ച്ചു.​ ​നി​ർ​ബ​ന്ധി​ത​ ​വി.​ആ​ർ.​എ​സി​നു​ള്ള​ ​സാ​ദ്ധ്യ​ത​ ​വി​ദൂ​ര​മാ​ണ്.​ ​അ​തി​നാ​യി​ ​ജീ​വ​ന​ക്കാ​രു​ടെ​ ​ലി​സ്റ്റ് ​ത​യ്യാ​റാ​ക്കി​യി​ട്ടി​ല്ല.​മു​മ്പും​ ​ഇ​ത്ത​രം​ ​വാ​ർ​ത്ത​ക​ൾ​ ​വ​ന്നി​ട്ടു​ണ്ട്.​ ​നി​ർ​ബ​ന്ധി​ത​ ​വി.​ആ​ർ.​എ​സ് ​എ​ന്നു​പ​റ​യു​ന്ന​ത് ​ത​ന്നെ​ ​തെ​റ്റാ​ണ്.​ 1243​ ​ജീ​വ​ന​ക്കാ​രി​ൽ​ ​ജോ​ലി​ക്ക് ​വ​രാ​ത്ത​വ​രു​ണ്ട്.​ ​അ​റു​ന്നൂ​റോ​ളോം​ ​ജീ​വ​ന​ക്കാ​ർ​ ​പ​ല​ ​മാ​സ​ങ്ങ​ളി​ലും​ 16​ ​ഡ്യൂ​ട്ടി​ ​എ​ന്ന​ ​നി​ബ​ന്ധ​ന​ ​പാ​ലി​ക്കു​ന്നി​ല്ല.​ ​ഈ​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​അ​ങ്ങ​നെ​ ​വ​രാ​ത്ത​വ​ർ​ക്ക് ​വേ​ണ്ടി​ ​ര​ണ്ട് ​വ​ർ​ഷം​ ​മു​മ്പ് ​വി.​ആ​ർ.​എ​സ് ​ന​ട​പ്പാ​ക്കാ​ൻ​ ​സ​ർ​ക്കാ​രി​ന് 200​ ​കോ​ടി​യു​ടെ​ ​നി​ർ​ദ്ദേ​ശം​ ​സ​മ​ർ​പ്പി​ച്ച​ത്.​ ​പ​ണം​ ​അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ​സ​ർ​ക്കാ​ർ​ ​വ്യ​ക്ത​മാ​ക്കി​യ​തോ​ടെ​ ​അ​തു​പേ​ക്ഷി​ച്ചു.​ ​അ​തി​നു​ശേ​ഷം​ ​പ​കു​തി​ ​ശ​മ്പ​ള​ത്തോ​ടെ​യു​ള്ള​ ​അ​വ​ധി​ ​ന​ൽ​കി​ ​ഫ​ർ​ലോ​ ​ലീ​വ് ​ന​ട​പ്പാ​ക്കി.​ ​സ്ഥി​ര​മാ​യി​ ​ഡ്യൂ​ട്ടി​ക്ക് ​വ​രാ​ത്ത​ 2000​ ​പേ​രെ​ങ്കി​ലും​ ​ഫ​ർ​ലോ​ ​ലീ​ഫ് ​പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യി​രു​ന്നു​വെ​ങ്കി​ൽ​ 4​ ​കോ​ടി​യോ​ളം​ ​രൂ​പ​ ​പ്ര​തി​മാ​സം​ ​ശ​മ്പ​ള​ത്തി​ൽ​ ​കു​റ​യു​മാ​യി​രു​ന്നു.​ ​അ​തും​ ​പ​രാ​ജ​യ​പ്പെ​ട്ടു.​ ​നി​ർ​ബ​ന്ധി​ത​ ​വി.​ആ​ർ.​എ​സ് ​ന​ട​പ്പാ​ക്കു​മെ​ന്ന​ ​പ്ര​ചാ​ര​ണം​ ​ജീ​വ​ന​ക്കാ​ർ​ക്ക് ​മ​നോ​വി​ഷ​മം​ ​ഉ​ണ്ടാ​ക്കാ​നേ​ ​ഉ​പ​ക​രി​ക്കൂ,​​​ ​വി.​ആ​ർ.​എ​സ് ​ന​ട​പ്പാ​ക്കി​യാ​ൽ​ ​അം​ഗീ​കൃ​ത​ ​യൂ​ണി​യ​നു​ക​ളു​മാ​യി​ ​ച​ർ​ച്ച​ ​ചെ​യ്യു​മെ​ന്നും​ ​മാ​നേ​ജ്മെ​ന്റ് ​വി​ശ​ദീ​ക​രി​ച്ചു.