ആറ്റുകാൽ പൊങ്കാല ഉത്സവത്തിന് നാളെ തുടക്കം

Sunday 26 February 2023 4:33 AM IST

 പൊങ്കാല മാർച്ച് 7ന്

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവം നാളെ ആരംഭിച്ച് മാർച്ച് 8ന് സമാപിക്കും. ഭക്ത ലക്ഷങ്ങൾ കാത്തിരിക്കുന്ന പൊങ്കാല മാർച്ച് 7നാണ്. രാവിലെ 10.30ന് പണ്ടാര അടുപ്പിൽ തീ പകരും. ഉച്ചയ്ക്ക് 2.30നാണ് പൊങ്കാല നിവേദ്യം. ഇത്തവണ 50 ലക്ഷം പേർ പൊങ്കാലയിടാനെത്തുമെന്നാണ് പ്രതീക്ഷ. കൊവിഡ് കാരണം കഴിഞ്ഞ രണ്ടു വർഷവും വീടുകളിലായിരുന്നു പൊങ്കാല.