കലോത്സവം സംഘടിപ്പിച്ചു
Saturday 25 February 2023 11:36 PM IST
ചെങ്ങന്നൂർ : പുലിയൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന അങ്കണവാടി കലോത്സവം ശ്രദ്ധേയ മായി.
കാണികൾ നിറഞ്ഞ സദസിലായിരുന്നു കലോത്സവം. . പഞ്ചായത്ത് പ്രസിഡന്റ് എം.ജി ശ്രീകുമാർ കലോത്സവം ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരംസമിതി ചെയർപേഴ്‌സൺ മിനി ഫിലിപ്പ് അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജാ രാജീവ്, പഞ്ചായത്ത് അംഗങ്ങളായ പ്രമോദ് അമ്പാടി, രതി സുഭാഷ്, പഞ്ചായത്ത് അസിസ്റ്റന്റ് മോഹൻദാസ്, സൂപ്പർവൈസർ പ്രീതകുമാരി എന്നിവർ പങ്കെടുത്തു. കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.