മെറിറ്റ് ഫെസ്റ്റ്

Saturday 25 February 2023 11:37 PM IST

മൈലപ്ര: സേക്രഡ് ഹാർട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംയുക്ത മെറിറ്റ് ഫെസ്റ്റും അവാർഡ് വിതരണവും ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു.

മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ ഷാജി മാണികുളം അദ്ധ്യക്ഷത വഹിച്ചു.

ഫാ.പോൾ നിലക്കൽ, ജോഷി കെ. മാത്യു, സി.ടി ചെറിയാൻ, ഫാ. സിനുരാജൻ, ജോൺ സി, ടി, സജി വർഗീസ്, ഷാനി തോമസ്, ജിമ്മി ലൈറ്റ് സി. ജോയ്സ്, ജയ്സി തോമസ് എന്നിവർ പ്രസംഗിച്ചു.