നെല്ല് സംഭരണം; രജിസ്‌ട്രേഷൻ 28 ന്

Saturday 25 February 2023 11:40 PM IST

പത്തനംതിട്ട : സപ്ലൈകോ മുഖേന നടപ്പാക്കുന്ന നെല്ല് സംഭരണ പദ്ധതിയുടെ രണ്ടാംവിള സീസണിലെ നെല്ല് സംഭരണത്തിനായി രജിസ്‌റ്റർ ചെയ്യുന്നതിനുളള അവസാന തീയതി 28 . നടപ്പു സീസണിൽ സപ്ലൈകോയ്ക്ക് നെല്ല് നൽകാൻ താൽപര്യമുളള മുഴുവൻ കർഷകരും സപ്ലൈകോയുടെ നെല്ല് സംഭരണ ഓൺലൈൻ വെബ് പോർട്ടലായ www.supplycopaddy.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് രജിസ്‌ട്രേഷൻ നടത്തണം. അക്ഷയകേന്ദ്രങ്ങൾ, പൊതുജനസേവന കേന്ദ്രങ്ങൾ എന്നിവ മുഖേനയും കർഷകർക്ക് സ്വന്തമായും രജിസ്റ്റർ ചെയ്യാം.