വാഹന പ്രചരണ ജാഥ
Saturday 25 February 2023 11:43 PM IST
പത്തനംതിട്ട : കേന്ദ്ര -സംസ്ഥാന സർക്കാരുകൾ വൻ നികുതി ചുമത്തി ജനങ്ങളെ കൊള്ളയടിക്കുന്നത് കുത്തക മുതലാളിമാരെ സഹായിക്കാനാണെന്ന് എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടേറിയറ്റംഗം എസ്.രാജീവൻ പറഞ്ഞു. എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) പാർട്ടി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വാഹന പ്രചരണ ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി ബിനു ബേബി അദ്ധ്യക്ഷത വഹിച്ചു. എസ്.രാധാമണി, പി.കെ.ഭഗത് തുടങ്ങിയവർ പ്രസംഗിച്ചു.