ന്യൂട്രീഷനിസ്റ്റ്
Saturday 25 February 2023 11:44 PM IST
പത്തനംതിട്ട : നാഷണൽ ന്യൂട്രീഷൻ മിഷൻ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ ന്യൂട്രീഷൻ ക്ലിനിക്കുകളുടെ നടത്തിപ്പിലേക്കായി ന്യൂട്രീഷനിസ്റ്റ്മാരുടെ പാനൽ തയാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത എം.എസ്.സി ന്യൂട്രീഷൻ/ എം.എസ്.സി ഫുഡ് സയൻസ്, എം.എസ്.സി ഫുഡ് ആൻഡ് ന്യൂട്രീഷ്യൻ സയൻസ്, എം.എസ്.സി ന്യൂട്രീഷ്യൻ ആൻഡ് ഡയറ്റെറ്റിക്‌സ്. പ്രവൃത്തി പരിചയം ഒരു വർഷത്തിൽ കുറയാതെ. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മാർച്ച് അഞ്ചിന് വൈകിട്ട് അഞ്ചു വരെ. ഫോൺ : 8330861819, 0468 2224130.