അപേക്ഷ ക്ഷണിച്ചു
Saturday 25 February 2023 11:45 PM IST
പത്തനംതിട്ട: ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ രാത്രികാല മൃഗചികിത്സാ സേവനം നൽകുന്നതിനായി കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിൽരഹിതരായ വെറ്ററിനറി സയൻസ് ബിരുദധാരികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തിൽ സർവീസിൽ നിന്ന് വിരമിച്ച വെറ്ററിനറി ഡോക്ടർമാരെയും പരിഗണിക്കും. പത്തനംതിട്ട വെറ്ററിനറി കോംപ്ലക്‌സിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ 27 ന് ഉച്ചയ്ക്ക് രണ്ടിന് അഭിമുഖത്തിന് ഹാജരാകണം. വൈകുന്നേരം ആറു മുതൽ രാവിലെ ആറു വരെയാണ് സേവനം നൽകേണ്ടത്.ഫോൺ- 0468 2322762