ആർ.ശങ്കർ കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസിൽ ഫുഡ് ഫെസ്റ്റ്
Sunday 26 February 2023 12:02 AM IST
കൊല്ലം: ചാത്തന്നൂർ ആർ.ശങ്കർ കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസിലെ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഫുഡ്‌ഫെസ്റ്റ് ശ്രീനാരായണ എഡ്യൂക്കേഷണൽ സൊസൈറ്റി പ്രസിഡന്റ് എം.എൽ.അനിധരൻ ഉദ്ഘാടനം ചെയ്തു. ഹോട്ടൽ മാനേജ്മെന്റ് ഡിപ്പാർട്മെന്റ് തലവൻ ഹരീഷ് സത്യരാജന്റെ മേൽനോട്ടത്തിലാണ് ഫുഡ് ഫെസ്റ്റ് നടത്തിയത്. പ്രിൻസിപ്പൽ ഡോ.മനു കമൽജിത് നേതൃത്വം നൽകി. ഫുഡ് ഫെസ്റ്റ് അക്കാദമിക് കമ്മറ്റി കൺവീനർ പ്രൊഫ.കെ.ജയപാലൻ, ട്രഷറർ പ്രൊഫ.ജി.സുരേഷ്, ജോയിന്റ് സെക്രട്ടറി എസ്.അജയ്, എക്സിക്യൂട്ടീവ് മെമ്പർമാരായ കെ.റാഫി, എസ്.കെ.യശോധരൻ,
എ.സുനിൽകുമാർ, രാജ്‌കുമാർ ഉണ്ണി തുടങ്ങിയവർ കൂപ്പണുകൾ വാങ്ങി ഫെസ്റ്റിൽ പങ്കാളികളായി. കോളേജിലെ അദ്ധ്യാപകർ, അനദ്ധ്യാപകർ, വിദ്യാർഥികൾ, ശ്രീനാരായണ പബ്ലിക് സ്കൂൾ ചാത്തന്നൂരിലെ വിദ്യാർഥികൾ എന്നിവർക്കൊപ്പം പ്രദേശവാസികളും ഫെസ്റ്റിൽ പങ്കെടുത്തു.