കശുഅണ്ടി മേഖലയ്ക്ക് സർക്കാരിന്റെ സംരക്ഷണം ഉറപ്പാക്കും: പി.രാജീവ്

Sunday 26 February 2023 12:11 AM IST
കശുഅണ്ടി വികസന കോർപ്പറേഷനിൽ നിന്ന് വിരമിച്ച ജീവനക്കാർക്കുള്ള ഗ്രാറ്റുവിറ്റി വിതരണം മന്ത്രി പി.രാജീവ് കൊല്ലത്ത് നിർവഹിക്കുന്നു

കൊ​ല്ലം: ക​ശു​അ​ണ്ടി​ മേ​ഖ​ല​യെ സം​ര​ക്ഷി​ക്കാൻ സർ​ക്കാർ വേ​ണ്ടത് ചെ​യ്യു​മെ​ന്ന് മ​ന്ത്രി പി.രാ​ജീ​വ്. 2022ൽ വി​ര​മി​ച്ച തൊ​ഴി​ലാ​ളി​കൾ​ക്കു​ള്ള ഗ്രാ​റ്റു​വി​റ്റി വി​ത​ര​ണം ക​ട​പ്പാ​ക്ക​ട സ്‌​പോർ​ട്‌​സ് ക്ല​ബ് ഓ​ഡി​റ്റോ​റി​യ​ത്തിൽ നിർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ശു​അ​ണ്ടി വി​ക​സ​ന കോർ​പ്പ​റേ​ഷ​ന്റെ ച​രി​ത്ര​ത്തിൽ ആ​ദ്യ​മാ​യാ​ണ് വി​ര​മി​ക്ക​ലി​നൊ​പ്പം ഗ്രാ​റ്റു​വി​റ്റി നൽ​കു​ന്ന​ത്. 2011 മു​തൽ 2021 വ​രെ സേ​വ​ന​ത്തിൽ നി​ന്ന് വി​ര​മി​ച്ച മു​ഴു​വൻ തൊ​ഴി​ലാ​ളി​കൾ​ക്കും ഗ്രാ​റ്റു​വി​റ്റി കു​ടി​ശി​ക നൽ​കാൻ 84 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. തൊ​ഴിൽ​ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് സ്വ​കാ​ര്യ ക​ശു​അ​ണ്ടി വ്യ​വ​സാ​യ മേ​ഖ​ല​യ്ക്ക് സർ​ക്കാർ 37 കോ​ടി​യു​ടെ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ച​ത്. ഇ​തിൽ തൊ​ഴി​ലാ​ളി​ക​ളു​ടെ പി.എ​ഫ്, ഇ.എ​സ്.ഐ തു​ട​ങ്ങി ക്ഷേ​മ​ഫ​ണ്ടി​ലേ​ക്ക് 20 കോ​ടി​യും സ്​ത്രീ​സൗ​ഹൃ​ദ തൊ​ഴി​ല​ന്ത​രീ​ക്ഷം ഒ​രു​ക്കു​ന്ന​തി​ന് അ​ഞ്ചു കോ​ടി​യും ഷെ​ല്ലിം​ഗ് ആ​ധു​നി​ക​വ​ത്​ക്ക​ര​ണ​ത്തി​ന് അ​ഞ്ചു കോ​ടി​യും ഉ​പ​യോ​ഗി​ക്കു​മെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു.

'മി​ക​വ് 2022' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​വി​ധ പ​രീ​ക്ഷ​ക​ളിൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്കൾ​ക്കു​ള്ള കാഷ് അ​വാർ​ഡ് മ​ന്ത്രി ജെ.ചി​ഞ്ചു​റാ​ണി വി​ത​ര​ണം ചെ​യ്​തു. 'ദി​ശ' പ​ദ്ധ​തി​യി​ലൂ​ടെ എ​സ്.എ​സ്.എൽ.സി തു​ല്യ​താ പ​രീ​ക്ഷ വി​ജ​യി​ച്ച തൊ​ഴി​ലാ​ളി​കൾ​ക്ക് മേ​യർ പ്ര​സ​ന്ന ഏ​ണ​സ്റ്റ് ഉ​പ​ഹാ​രം നൽ​കി. 'ക​നി​വ്' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി രോ​ഗ​ബാ​ധി​തർ​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യ​വും വി​ത​ര​ണം ചെ​യ്​തു. കശുഅണ്ടി വികസന കോർ​പ്പ​റേ​ഷൻ ചെ​യർ​മാൻ എ​സ്.ജ​യ​മോ​ഹൻ അ​ദ്ധ്യ​ക്ഷ​നാ​യി. എം.ഡി ഡോ. രാ​ജേ​ഷ് രാ​മ​കൃ​ഷ്​ണൻ, ഡി​വി​ഷൻ കൗൺ​സി​ലർ കൃ​പ വി​നോ​ദ് തു​ട​ങ്ങി​യ​വർ പ​ങ്കെ​ടു​ത്തു.