കേരള സർവകലാശാലയിൽ വെർച്വൽ ഐ ടി കേഡർ

Sunday 26 February 2023 12:22 AM IST

തിരുവനന്തപുരം: സമ്പൂർണ ഇ- ഗവേണൻസ് നടപ്പാക്കുന്നതിന്റെ ഭാഗമായി കേരള സർവകലാശാലയിൽ വെർച്വൽ ഐ. ടി. കേഡർ നടപ്പിലാക്കുന്നു. ഐ.ടി പരിജ്ഞാനമുള്ള ജീവനക്കാരെ എല്ലാ വിഭാഗങ്ങളിലും വിന്യസിക്കും. അവർ മറ്റുള്ള ജീവനക്കാരെ പരിശീലിപ്പിക്കും. വാഴ്സിറ്റിയുടെ പ്രവർത്തനം സമ്പൂർണ ഡിജിറ്റലാക്കുകയാണ് ലക്ഷ്യം. പ്രാരംഭ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.