പുതിയകാവ് പൊങ്കാല മാർച്ച് 10ന്
കൊല്ലം: കൊല്ലം പുതിയകാവ് ക്ഷേത്രത്തിലെ പൊങ്കാല മാർച്ച് 10ന് രാവിലെ 10ന് നടക്കും. 27ന് രാവിലെ 5.30ന് അഷ്ടദ്രവ്യമഹാഗണപതി ഹോമത്തോടെ ഉത്സവം ആരംഭിക്കും. രാവിലെ 8.30ന് ദ്വാദശാഹവ്രതത്തിനുള്ള കാപ്പുകെട്ടൽ ചടങ്ങ് നടക്കും. അരയാൽപൂജ,മൃത്യുഞ്ജയഹവനം, ആഞ്ജനേയസേവ,തുളസീപൂജ,ശനിദോഷപരിഹാരപൂജ,നവഗ്രഹപൂജ,വിദ്യാർഥികൾക്കുവേണ്ടി സമൂഹ സാരസ്വത യജ്ഞം എന്നിവ നടക്കും. ഉത്സവത്തോടനുബന്ധിച്ച് ഇന്ന് വൈകിട്ട് 5.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ഭരണസമിതി പ്രസിഡന്റ് ഡോ.ജി.മോഹൻ അദ്ധ്യക്ഷനാകും. മേയർ ചികിത്സാ ധനസഹായം വിതരണം ചെയ്യും.മേൽശാന്തി എൻ.ബാലമുരളി ഉപഹാര സമർപ്പണം നിർവഹിക്കും കൗൺസിലർ എ.കെ.സവാദ്, ആർ.എസ്.എസ് സംസ്ഥാന അധികാരികളായ രാജൻ കരൂർ, വി.മുരളീധരൻ,.എൻ.എസ്.ഗീരീഷ്ബാബു, ജി.സുരേഷ്ബാബു എന്നിവർ സംസാരിക്കും.