വായനാമുറി ഉദ്ഘാടനം ചെയ്തു
Sunday 26 February 2023 1:19 AM IST
പെരിന്തൽമണ്ണ: ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവീസ് അക്കാദമി രാജ്യത്തിന് മാതൃകയാണെന്ന് മന്ത്രി വി. ശിവൻകുട്ടി അഭിപ്രായപ്പെട്ടു. അക്കാദമിയിൽ പൂർത്തീകരിച്ച പുതിയ വായനാമുറി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നജീബ് കാന്തപുരം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ, മുൻ എം.എൽ.എ വി.ശശികുമാർ, അക്കാദമി ഡയറക്ടർ ഡോ. പി. ഉണ്ണീൻ, ഡയറക്ടർ കെ. സംഗീത്, എ.കെ നാസർ , അഡ്വ. എസ്. അബ്ദുസ്സലാം, ഇ.എം.എസ് സഹകരണ ആശുപത്രി ചെയർമാൻ ഡോ. മുഹമ്മദ്, ചമയം ബാപ്പു, സി. മുസ്തഫ, ലതിക സതീഷ്, ഡോ. കൊച്ചു എസ്. മണി തുടങ്ങിയവർ സംസാരിച്ചു.