ഒ.എൻ.വി സ്‌മാരക സേവാരത്ന പുരസ്കാരം വി.എസ്.സന്തോഷ് കുമാറിന്
Sunday 26 February 2023 1:24 AM IST
ചാത്തന്നൂർ: കവി ഒ.എൻ.വി കുറുപ്പിന്റെ സ്‌മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള ഒ.എൻ.വി സ്‌മാരക സേവാരത്ന പുരസ്‌കാരം കല്ലുവാതുക്കൽ അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും അമ്മ എന്റർപ്രൈസസ് ആൻഡ് ഗോൾഡ് ലോൺസ് എം.ഡിയുമായ വി.എസ്.സന്തോഷ് കുമാറിന് സമ്മാനിച്ചു. മലയാളം ന്യൂസ് നെറ്റ് വർക്ക്സ് എന്ന ചാനലാണ് പുരസ്കാരം ഏർപ്പെടുത്തിയത്. തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ ചരിത്ര ഗവേഷകനായ മണ്ണടി ഹരി പുരസ്‌കാരദാനം നിർവഹിച്ചു. കബീർ പാരിപ്പള്ളി അദ്ധ്യക്ഷനായി.ഗായകൻ കാവാലം സജീവ്, ചലച്ചിത്രതാരം കൊല്ലം തുളസി, കല്ലറ അജയൻ, ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി എസ്.സജീവ്, കൗൺസിലർ പി.അശോക് കുമാർ, അജിത് കുമാർ, കാട്ടാക്കട രാമചന്ദൻ, ചലച്ചിത്ര താരം അമ്പിളി സോമൻ തുടങ്ങിയവർ സംസാരിച്ചു.