കേരള വ്യാപാരി വ്യവസായി ഏകോപന സമതി വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു

Sunday 26 February 2023 1:39 AM IST

ചങ്ങരംകുളം: വ്യാപാരി വ്യവസായി ഏകോപന സമിതി മലപ്പുറം ജില്ലാ പ്രസിഡന്റ് പി കുഞ്ഞാവുഹാജി നയിക്കുന്ന സമരപ്രഖ്യാപന വാഹന പ്രചാരണ ജാഥ ചങ്ങരംകുളത്ത് സമാപിച്ചു. പൊന്നാനി മണ്ഡലത്തിൽ നടന്ന ജാഥ പെരുമ്പടപ്പിൽ നിന്നുമാണ് ആരംഭിച്ചത്. ജില്ലാ വൈസ് പ്രസിഡന്റ് പ്രകാശ് എടപ്പാൾ മുഖ്യ പ്രഭാഷണം നടത്തി. ഫൈസൽ മാറഞ്ചേരി, ജില്ല സെക്രട്ടറി പി.പി. കാലിദ്, പൊന്നാനി മണ്ഡലം സെക്രട്ടറി ഉസ്മാൻ പന്താവൂർ, വനിതാ വിംഗ് ജില്ലാ ഭാരവാഹികളായ ആരിഫ മാറഞ്ചേരി, ഷഹന, യൂത്ത് വിംഗ് ജില്ലാ നേതാവ് വി.കെ. എം.നൗഷാദ് , യൂണിറ്റ് സെക്രട്ടറി ഒ. മൊയ്തുണ്ണി, യൂണിറ്റ് ട്രഷറർ ഉമ്മർ കുളങ്ങര, സുനിൽ ചിന്നൻ എന്നിവർ സംസാരിച്ചു.