ഇടഞ്ഞോടിയത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനല്ലെന്ന് ക്ഷേത്ര ഭരണസമിതി
Sunday 26 February 2023 1:41 AM IST
പാലക്കാട്: പാടൂർ വേലക്കിടെ ഇടഞ്ഞോടിയത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനല്ലെന്ന് ക്ഷേത്ര ഭരണ സമിതി. തെറ്റായ വാർത്തയാണ് പ്രചരിക്കുന്നതെന്നും ഇടഞ്ഞത് മറ്റൊരാനയാണെന്നും ക്ഷേത്ര ഭരണസമിതി വിശദീകരിച്ചു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെന്ന ആനയെ ഇകഴ്ത്തിക്കാണിക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുകയാണ്. അതിന്റെ ഭാഗമാണ് ഈ ദുഷ് പ്രചരണമെന്നും അവർ ആരോപിച്ചു.
ആനയുടെ മുന്നിൽ ഉണ്ടായിരുന്ന ഒന്നാം പാപ്പാൻ ആളുകൾ ചിതറി ഓടുന്നതിനിടയിൽ വീണതാണ്. ആളുകളുടെ ചവിട്ടേറ്റ പാപ്പാൻ രാമന് നിസാര പരിക്കുകളെയുള്ളൂ. കഴിഞ്ഞ ദിവസം രാത്രി തന്നെ തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം പാപ്പാൻ രാമനെ വിട്ടയച്ചു.