ഗുരുദേവ ജീവചരിത്രം ഹിന്ദി പരിഭാഷ പ്രകാശനം ചെയ്തു

Sunday 26 February 2023 1:42 AM IST

മുംബയ് : 'ശ്രീനാരായണ ഗുരു ദ പെർഫെക്ട് യൂണിയൻ ഒഫ് ബുദ്ധ ആൻഡ് ശങ്കര എന്ന പേരിൽ അശോകൻ വേങ്ങശേരി കൃഷ്ണൻ രചിച്ച ഗുരുദേവ ജീവചരിത്രത്തിന്റെ ഹിന്ദി പരിഭാഷ മുംബയ് ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിൽ പ്രകാശനം ചെയ്തു. മുംബയ് ഗുരുദേവഗിരിയിൽ (നെറുൾ) നടന്ന ചടങ്ങിൽ മന്ദിരസമിതി പ്രസിഡന്റ് എം.ഐ. ദാമോദരൻ ശിവഗിരിമഠത്തിലെ സ്വാമി ഋതംഭരാനന്ദയ്ക്ക് ആദ്യ പ്രതി നൽകി. ശിവഗിരിമഠത്തിലെ സ്വാമി ഗുരുപ്രസാദ്, മന്ദിരസമിതി ചെയർമാൻ എൻ.മോഹൻദാസ്, മഹാരാഷ്ട്ര നിയമസഭാംഗം മന്ദാത്തായി മാത്ര, വി.കെ. മുഹമ്മദ്, നാണു, അശോകൻ വേങ്ങശേരികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. മന്ദിരസമിതി ജനറൽ സെക്രട്ടറി ഒ.കെ.പ്രസാദ് സ്വാഗതവും വൈസ് ചെയർമാൻ എസ്. ചന്ദ്രബാബു നന്ദിയും പറഞ്ഞു. ഹിന്ദി പണ്ഡിതയും അദ്ധ്യാപികയുമായ തങ്കമ്മ ശ്രീധരനാണ് പരിഭാഷ നിർവഹിച്ചത്.