മന്നം സമാധി ആചരിച്ചു
Sunday 26 February 2023 1:49 AM IST
ചങ്ങനാശേരി: മന്നത്ത് പദ്മനാഭന്റെ 53-ാമത് സമാധിദിനാചരണം ആചരിച്ചു. ഇന്നലെ രാവിലെ മുതൽ പെരുന്നയിലെ മന്നംസമാധിയിൽ നിരവധിപേർ പുഷ്പാർച്ചന നടത്താനെത്തി. മന്ത്രി കെ.രാധാകൃഷ്ണനും സമാധി മണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തി.
കരയോഗങ്ങളിൽ നിന്ന് പിടിയരിയും തേങ്ങയുമായി പദയാത്രയായാണ് സമുദായാംഗങ്ങൾ പുഷ്പാർച്ചനയ്ക്കെത്തിയത്. രാവിലെ ആറ് മുതൽ 11.45 വരെ വരെ സമാധിയിൽ പ്രാർത്ഥനയും ഉപവാസവും നടന്നു. പ്രസിഡന്റ് ഡോ. എം.ശശികുമാർ സമാധിയിൽ കർപ്പൂരം ഉഴിഞ്ഞതോടെ ദിനാചരണത്തിന് സമാപനമായി. ജോസ്.കെ.മാണി എം.പി, ഗവ. ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ, മുൻ എം.എൽ.എമാരായ പി.സി.ജോർജ്, ജോസഫ്.എം.പുതുശ്ശേരി തുടങ്ങിയവരും പുഷ്പാർച്ചനയ്ക്കെത്തി.