ആലപ്പി ശ്രീവിജയ നിര്യാതയായി
അമ്പലപ്പുഴ: ആദ്യകാല സിനിമ, സീരിയൽ, നാടകനടി പുന്നപ്ര അറവുകാട് ശ്രീമംഗലം വീട്ടിൽ ആലപ്പി ശ്രീവിജയ (വിജയലക്ഷ്മി 67) നിര്യാതയായി. കെ.പി.എ.സി, സൂര്യ സോമ, വൈക്കം മാളവിക, ദൂരദർശൻ തുടങ്ങി നിരവധി നാടകട്രൂപ്പുകളുടെ നാടകങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.ഉദയാ സിനിമകളിൽ നിരവധി ചെറിയ വേഷങ്ങളിൽ ആലപ്പി ശ്രീവിജയ അഭിനയിച്ചിട്ടുണ്ട്. ആട്ടക്കലാശം,ഭാഗ്യദേവത, സൗണ്ട് തോമ ,വിയറ്റ്നാം കോളനി, റാംജിറാവു സ്പീക്കിംഗ് അച്ഛൻ ഉറങ്ങാത്ത വീട് തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിക്കാനായി.100 ഓളം സിനിമകളിൽ ചെറിയ വേഷങ്ങൾ ലഭിച്ചിട്ടുണ്ട്. എൻ.എൻ.പിള്ളയുടെ കാട്ടുകുതിര നാടകത്തിൽ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. കെ.പി.എ.സിയുടെ കൊയ്ത്തുപാട്ടെന്ന നാടകത്തിലെ അഭിനയത്തിന് സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു. 2009 ൽ സംഗീത നാടക അക്കാഡമി അവാർഡ്, ഗവ. ഹെൽത്ത് ഡിപ്പാർട്ട്മെന്റിന്റെ നാടകങ്ങളിലെ അഭിനയത്തിന് സർക്കാർ അവാർഡ് തുടങ്ങി നിരവധി ചെറുതും വലുതുമായ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. സവാക്കിന്റെ മുൻ വനിത സംസ്ഥാന സെക്രട്ടറിയായിരുന്നു. സംസ്ക്കാരം ഇന്ന് രാവിലെ 10ന് വലിയ ചുടുകാട് ശ്മശാനത്തിൽ. മകൾ: ശിവനന്ദിനി. മരുമകൻ: സുമേഷ് .