വമ്പൻ ജയം തേടി ബ്ലാസ്റ്രേഴ്സ്

Sunday 26 February 2023 3:49 AM IST

ഐ.എസ്.എല്ലിൽ അവസാന ലീഗ് മത്സരത്തിന് ഇന്നിറങ്ങും

കൊച്ചി: പ്ലേ ഓഫ് മത്സരം സ്വന്തം മൈതാനത്ത് കളിക്കാനുള്ള അവസരത്തിനായി വമ്പൻ ജയം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കൊച്ചിയിൽ നിലവിലെ ചാമ്പ്യൻമാരായ ഹൈദരാബാദിനെ നേരിടും. ഐ.എസ്.എല്ലിലെ ഈ സീസണിലെ അവസാന ലീഗ് മത്സരം കൂടിയാണിത്. രാത്രി എഴിനാണ് കിക്കോഫ്. മൂന്ന് ഗോളിന്റെ വ്യത്യാസത്തിൽ ജയം നേടിയാലെ ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് കൊച്ചിയിൽ കളിക്കാനാകൂ.

ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള മുംബയ്‌യും ഹൈദരാബാദും സെമി ഉറപ്പാക്കി കഴിഞ്ഞു. 3 മുതൽ 6 വരെ സ്ഥാനങ്ങളിലുള്ള ടീമുകളിൽ നിന്ന് പ്ലേ ഓഫ് കളിച്ച് രണ്ട് ടീമും സെമിയിൽ എത്തും. മൂന്നും നാലും സ്ഥാനങ്ങളിലുള്ള ടീമുകളുടെ ഹോംഗ്രൗണ്ടിലാണ് പ്ലേഓഫ് മത്സരങ്ങൾ നടക്കുക.

ഇന്നലത്തെ ജയത്തോടെ മോഹൻബഗാൻ മൂന്നാം സ്ഥാനം ഉറപ്പാക്കി. ബഗാനും നാലാം സ്ഥാനത്തുള്ള ബംഗളുരുവിനും 34 പോയിന്റാണെങ്കിലും പരസ്പരം ഏറ്റുമട്ടിയപ്പോൾ ആധിപത്യം നേടാനായത് ബഗാന് നേട്ടമാവുകയായിരുന്നു. ഇന്ന് ബ്ലാസ്റ്റേഴ്‌സും ജയിച്ചാൽ മൂന്ന് ടീമുകൾക്കും തുല്യ പോയിന്റാവും.നേർക്കുനേരെയുള്ള പേരാട്ടക്കണക്കുകളിൽ ബ്ലാസ്റ്റേഴ്‌സും ബംഗളൂരുവും തുല്യമായതിനാൽ ഗോൾവ്യത്യാസം കണക്കാക്കിയാവും നാലാം സ്ഥാനക്കാരെ നിർണയിക്കുക. ബംഗളൂരു ഗോൾ വ്യത്യാസത്തിൽ ഏറെ മുന്നിലാണ്. അതിനാൽ നാലാം സ്ഥാനത്തിന് ബ്ലാസ്റ്റേഴ്സിന് വലിയ ഗോൾ വ്യത്യാസത്തിൽ ജയിക്കണം.

ഗ​താ​ഗ​ത​ ​ നി​യ​ന്ത്ര​ണം കേ​ര​ള​ ​ബ്ലാ​സ്റ്റേ​ഴ്സ് ​-​ ​ഹൈ​ദ​രാ​ബാ​ദ് ​എ​ഫ്സി​ ​പോ​രാ​ട്ട​ത്തോ​ട് ​അ​നു​ബ​ന്ധി​ച്ച് ​ഇ​ന്ന് ​ക​ലൂ​രി​ൽ​ ​ഗ​താ​ഗ​ത​ ​നി​യ​ന്ത്ര​ണം.​ ​ഇ​ന്ന് ​സ്റ്റേ​ഡി​യ​വു​മാ​യി​ ​ബ​ന്ധി​പ്പി​ക്കു​ന്ന​ ​റോ​ഡു​ക​ളി​ൽ​ ​വാ​ഹ​ന​ങ്ങ​ൾ​ക്ക് ​പ്ര​വേ​ശ​ന​വും​ ​ഉ​ണ്ടാ​യി​രി​ക്കി​ല്ല.​ ​രാ​വി​ലെ​ 7.30​ ​മു​ത​ൽ​ ​രാ​ത്രി​ 10.30​ ​വ​രെ​യാ​ണ് ​ഗ​താ​ഗ​ത​ ​നി​യ​ന്ത്ര​ണം.​ ​വൈ​കി​ട്ട് ​മൂ​ന്ന് ​മു​ത​ൽ​ ​ഏ​ഴ് ​വ​രെ​യാ​യി​രി​ക്കും​ ​കാ​ണി​ക​ൾ​ക്ക് ​സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് ​പ്ര​വേ​ശ​നം.

ഡെ​ർ​ബി​ ​ജ​യി​ച്ച് ബ​ഗാ​ൻ​ ​മൂ​ന്നാ​മ​ത് കൊ​ൽ​ക്ക​ത്ത​:​ ​ഐ.​സ്.​എ​ല്ലി​ൽ​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​കൊ​ൽ​ക്ക​ത്ത​ ​ഡെ​ർ​ബി​യി​ൽ​ ​ഈ​സ്റ്റ് ​ബം​ഗാ​ളി​നെ​ 2​-0​ത്തി​ന് ​കീ​ഴ​ട​ക്കി​ ​എ​ടി​കെ​ ​മോ​ഹ​ൻ​ ​ബ​ഗാ​ൻ​ ​മൂ​ന്നാം​ ​സ്ഥാ​ന​ത്ത് ​ഫി​നി​ഷ് ​ചെ​യ്തു.​ ​ഡം​ജാ​നോ​വി​ക്കും​ ​പെ​ട്രാ​റ്റോ​സു​മാ​ണ് ​ബ​ഗാ​നാ​യി​ ​ല​ക്ഷ്യം​ ​ക​ണ്ട​ത്.​ ​മൂ​ന്നാം​ ​സ്ഥാ​ന​ക്കാ​രാ​യ​ ​ബ​ഗാ​ന് ​പ്ലേ​ ​ഓ​ഫ് ​മ​ത്സ​രം​ ​സ്വ​ന്തം​ ​മൈ​താ​ന​ത്ത് ​ക​ളി​ക്കാം​ ​എ​ന്ന​ ​ആ​നു​കൂ​ല്യ​മു​ണ്ട്.​ ​ഐ.​എ​സ്.​എ​ല്ലി​ൽ​ ​ഇ​തു​വ​രെ​ ​ന​ട​ന്ന​ ​എ​ല്ലാ​ ​കൊ​ൽ​ക്ക​ത്ത​ ​ഡെ​ർ​ബി​യി​ലും​ ​വി​ജ​യി​ക്കാ​നും​ ​ബ​ഗാ​നാ​യി.​ ​സീ​സ​ണി​ലെ​ ​അ​വ​സാ​ന​ ​മ​ത്സ​രത്തി​ലും​ ​തോ​റ്റ​ഈ​സ്റ്ര് ​ബം​ഗാ​ൾ​ 20​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​നി​ന്ന് 19​ ​പോ​യി​ന്റു​മാ​യി​ ​പ​ത്താം​ ​സ്ഥാ​ന​ത്താ​ണ് ​സീ​സ​ൺ​ ​അ​വ​സാ​നി​പ്പി​ച്ച​ത്.​ ​ബ​ഗാ​ന് 34​ ​പോ​യി​ന്റു​ണ്ട്.