'എനിക്ക് കുടിക്കാനിഷ്ടം...' മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്റെ കൂടുതൽ അശ്ലീല ചാറ്റുകൾ പുറത്ത്, നാളത്തെ ചോദ്യംചെയ്യലോടെ മറ്റുചില ഉന്നതർ കൂടി അകത്താകും?

Sunday 26 February 2023 11:07 AM IST

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിലെ കോഴക്കേസ് അന്വേഷണത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ചോദ്യം ചെയ്യുന്നതോടെ കേസിൽ കൂടുതൽ ഉന്നതരുടെ പങ്ക് വെളിവായേക്കുമെന്ന് സൂചന. നാളെ വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകാനാണ് ഇ ഡി നോട്ടീസ് നൽകിയിരിക്കുന്നത്. എന്നാൽ നാളെ അദ്ദേഹം ഹാജരാകുമാേ എന്ന കാര്യം വ്യക്തമല്ല.

അതിനിടെ സി എം രവീന്ദൻ സ്വപ്ന സുരേഷിന് അയച്ചതെന്ന് കരുതുന്ന അശ്ലീലച്ചുവയുള്ള സ്വകാര്യ ചാറ്റുകളും പുറത്തുവന്നു .2018 ന​വം​ബ​ർ ആ​റി​ന്​ ന​ട​ത്തി​യ ചാ​റ്റ് ആ​ണ് പു​റ​ത്തു​വ​ന്ന​ത്. ‘മ​ദ്യ​പി​ക്കാ​റു​ണ്ടോ’ എ​ന്ന ര​വീ​ന്ദ്ര​ന്‍റെ ചോ​ദ്യ​ത്തോ​ടെ​യാ​ണ് ചാ​റ്റ്​ തു​ട​ങ്ങു​ന്ന​ത്. ‘അ​തെ’ എ​ന്നാ​ണ്​ സ്വ​പ്ന​യു​ടെ മ​റു​പ​ടി. ‘എ​നി​ക്കും വേ​ണം’ എ​ന്ന്​ ര​വീ​ന്ദ്ര​ൻ ഇം​ഗ്ലീ​ഷി​ൽ കു​റി​ക്കു​ന്നു. തി​രി​ച്ച്, ‘താ​ങ്ക​ൾ കു​ടി​ക്കാ​റു​ണ്ടോ’ എ​ന്ന്​ സ്വ​പ്ന​യു​ടെ ചോ​ദ്യം. ‘അ​തെ’ എ​ന്ന് ര​വീ​ന്ദ്ര​ന്‍റെ മ​റു​പ​ടി. മ​ദ്യ​പാ​ന​ത്തെ​ക്കു​റി​ച്ച ആ​ശ​യ​വി​നി​മ​യം പി​ന്നീ​ട്​ പാലാണ് കുടിക്കാനിഷ്ടമുള്ളതെന്നതടക്കമുള്ള അ​ശ്ലീ​ലത ധ്വ​നി​ക്കു​ന്ന രീതിയിലേക്ക് കടക്കുന്നുണ്ട്. രവീന്ദ്രന്റെ നിലവിട്ട ചാറ്റുകളെ സ്വപ്ന പ്രോത്സാഹിപ്പിക്കുന്നില്ല എന്ന് മറുപടി ചാറ്റുകളിൽ നിന്ന് വ്യക്തമാണ്. എന്നാൽ കോടതിയിൽ സമർപ്പിച്ച രേഖകളിൽ ഉൾപ്പെടുന്ന ചാറ്റുകളാണിതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം, നാളെ ചോദ്യംചെയ്യലിന് രവീന്ദ്രൻ ഹാജരായില്ലെങ്കിൽ ഇ ഡി കടുത്ത നടപടിയിലേക്ക് കടക്കുമെന്നാണ് സൂചന. ഇക്കാര്യത്തിൽ ഇ ഡിക്ക് നിയമോപദേശവും ലഭിച്ചിട്ടുണ്ട്. ആദ്യത്തെത്തവണ നാലുതവണ നോട്ടീസ് നൽകിയശേഷമാണ് ചോദ്യംചെയ്യലിന് ഹാജരായത്. സമയം മാറ്റിത്തരണമെന്നാവശ്യപ്പെട്ട് രവീന്ദ്രൻ ഇതുവരെ ഇ ഡിയെ സമീപിച്ചിട്ടുമില്ല.